പാദങ്ങൾ വിണ്ടു കീറുന്നത് ഇന്ന് മിക്കവരിലും കാണുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടാണ് പാദങ്ങൾ വിണ്ടു കീറുന്നത്. വിണ്ടു കീറിയ പാദത്തില്‍ ദിവസവും വെളിച്ചെണ്ണ പുരട്ടുന്നത് വിണ്ടു കീറുന്നത് നിയന്ത്രിക്കാന്‍ സഹായിക്കും.
പാദങ്ങൾ വിണ്ടു കീറുന്നത് അത്ര നിസാരമായി കാണേണ്ട. കാലുകളിലെ ചര്‍മ്മത്തിലെ ഈര്‍പ്പം മുഴുവനായി നഷ്ടപ്പെടുന്ന അവസ്ഥയാണ് കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാദങ്ങൾ വിണ്ടു കീറുന്നത് തടയാനാകും.
പാദങ്ങൾ വിണ്ടു കീറുന്നത് തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
1. പാദം മുഴുവനായി മറയ്ക്കുന്ന പാദരക്ഷകളോ വൃത്തിയും മൃദുവുമായതുമായ സോക്സോ ധരിക്കുന്നതാണ് ഏറെ നല്ലത്.
2. കുളിക്കുമ്പോള്‍ തണുത്ത വെള്ളത്തില്‍ കാല്‍ നന്നായി വൃത്തിയാക്കുക. അല്പം പഞ്ചസാര ഉപയോഗിച്ച് ഉരസി കഴുകിയാല്‍ പാദം വൃത്തിയാക്കാം.
3. ചെറുചൂടുവെള്ളത്തിൽ പാദങ്ങൾ മുക്കിവയ്ക്കുന്നത് അണുക്കൾ നശിക്കാൻ സഹായിക്കുന്നു. കാലുകൾ കൂടുതൽ മൃദുലമാകാനും സഹായിക്കും.

4. ശരിയായ അളവിലുള്ള ചെരുപ്പ് വാങ്ങുക. തണുപ്പുകാലത്ത് വീട്ടിനുള്ളില്‍ ചെരുപ്പിടാതെ നടക്കരുത്. അല്ലെങ്കില്‍ കാലുകള്‍ വിണ്ടുകീറാനിടയുണ്ട്.
5. കറ്റാര്‍വാഴ ജെല്‍ കാൽ പാദങ്ങളിൽ പുരട്ടുന്നത് പാദങ്ങൾ കൂടുതൽ ലോലമാകാൻ സഹായിക്കും. ചര്‍മ്മത്തെ മൃദുവാക്കുന്ന മോയിസ്ചറൈസറാണ് കറ്റാർവാഴ ജെൽ. പാദം വീണ്ടുകീറുമ്പോള്‍ ഇത് പുരട്ടിയാല്‍ മതിയാകും.
6. രാത്രി ഉറങ്ങുന്നതിനു മുന്‍പ് പാദങ്ങള്‍ കഴുകി വൃത്തിയാക്കി ആവണക്കെണ്ണ പുരട്ടുക.
7. വേപ്പിലയും പച്ച മഞ്ഞളും അരച്ച് പുരട്ടുന്നത് കുഴിനഖം, പാദങ്ങൾ വിണ്ട് കീറുന്നത് പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.
8. ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം വിണ്ടുകീറിയ ഭാഗത്ത് 15 ദിവസം തുടര്‍ച്ചയായി പുരട്ടിയാല്‍ കാൽ പൊട്ടിയത് പൂര്‍ണമായും ഒഴിവാക്കാനാകും.

9. മഞ്ഞള്‍, തുളസി, കര്‍പ്പൂരം എന്നിവ തുല്യ അളവില്‍ എടുത്ത് ഇതില്‍ അല്‍പ്പം കറ്റാര്‍ വാഴയും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നതും നല്ലതാണ്.
10. ചെറു ചൂടുവെള്ളത്തില്‍ കുറച്ച് ഉപ്പും വാസ്ലിനും ചേര്‍ത്ത് പാദങ്ങൾ അര മണിക്കൂര്‍ മുക്കിവയ്ക്കുക. ശേഷം സ്‌ക്രബ് ഉപയോഗിച്ച് വൃത്തിയാക്കുക.
11. വിണ്ടു കീറിയ പാദത്തില്‍ ദിവസവും വെളിച്ചെണ്ണ പുരട്ടുന്നത് വിണ്ടുകീറല്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
