വീട്ടിനുള്ളിലെ വിള്ളലുകളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. മഴയത്ത് കാര്‍പ്പറ്റുകള്‍ നന്നായി സൂക്ഷിക്കാന്‍ നോക്കണം

മഴക്കാലം എത്തുമ്പോൾ എല്ലാവർക്കും സന്തോഷം തന്നെയാണ്. പക്ഷേ അതോടൊപ്പം ചെറിയ പേടിയും ഉണ്ടാകും. മഴ തുടങ്ങുന്നതോട് കൂടി വീട് കൂടുതൽ വൃത്തിഹീനമാകും. കുട്ടികൾ കൂടി ഉണ്ടെങ്കിൽ ഉറപ്പായും വീട് ചെളി കൊണ്ട് വൃത്തിഹീനമാകും. മഴക്കാലം എത്തുമ്പോൾ വീട് എങ്ങനെ സൂക്ഷിക്കണമെന്ന് പലർക്കും ഇപ്പോഴും അറിയില്ല. എന്നാൽ, മഴക്കാലം തുടങ്ങും മുന്‍പ് തന്നെ നമ്മള്‍ ആദ്യം ഉറപ്പുവരുത്തേണ്ട ചില കാര്യങ്ങളുണ്ട്. 

1. വീട്ടിനുള്ളിലെ വിള്ളലുകളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കാരണം മഴപെയ്താല്‍ വിള്ളലുകളിലൂടെ വെള്ളം താഴേക്കിറങ്ങാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ അത്തരം വിള്ളലുകള്‍ എല്ലാം ആദ്യം അടച്ചെന്ന് ഉറപ്പാക്കണം. ഒപ്പം മഴവെള്ളം ഇറങ്ങുന്ന പൈപ്പുകളും വെള്ളം ഒഴുകിപ്പോകാന്‍ പാകത്തിലാണോ ഉള്ളതെന്ന കാര്യവും ഉറപ്പാക്കണം. 

2. കനത്ത മഴ പെയ്യുമ്പോള്‍ തണുപ്പ് വീടിനകത്ത് കൂടി നില്‍ക്കാനും പിന്നീട് അത് പല അസുഖങ്ങള്‍ക്കും കാരണമാകാനും ഇടയുണ്ട്. അതിനാല്‍ തന്നെ ആവശ്യത്തിന് വെന്‍റിലേഷന്‍ വീട്ടില്‍ ഉണ്ടെന്ന് ഉറപ്പാക്കണം. നനവ് തണുപ്പും ശരീരത്തിന് ഒട്ടും നല്ലതല്ല. അതിനാല്‍ ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

3. മഴക്കാലം എത്തിയാൽ ഷോക്കടിക്കാനുള്ള സാധ്യത കൂടുതലാണ്. മഴക്കാലത്തിന് മുന്‍പ് നിങ്ങളുടെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണം. വീടിന് പുറത്തുള്ള സ്വിച്ച് ബോര്‍ഡുകള്‍ കവര്‍ ചെയ്യുക, ജനറേറ്റര്‍ റൂം ശരിയായ രീതിയില്‍ തന്നെയാണോ പ്രവര്‍ത്തിക്കുന്നതെന്ന്ന് ഉറപ്പാക്കുക.

4. മഴയത്ത് കാര്‍പ്പറ്റുകള്‍ നന്നായി സൂക്ഷിക്കാന്‍ നോക്കണം. ഇല്ലേങ്കില്‍ നനഞ്ഞ തുണികളും നിലത്തെ കാര്‍പ്പറ്റുകളുമെല്ലാം രോഗം പിടിക്കാന്‍ കാരണമാകും. മഴപെയ്താല്‍ ഏറ്റവും പെട്ടെന്ന് നശിക്കുന്നത് വീട്ടിലെ ഫര്‍ണിച്ചറുകള്‍ ആകും. അതിനാല്‍ ഇവ വെള്ളം തട്ടാതെ നോക്കാന്‍ ശ്രദ്ധിക്കണം.