നടുവേദന വലിയ പ്രശ്നമാണോ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

First Published 4, Jul 2018, 9:34 PM IST
how to get rid back acne
Highlights

  • ദിവസേന അരമണിക്കൂറെങ്കിലും നടക്കുന്നത് നടുവേദന മാറാൻ സഹായിക്കും
  • ഹീല്‍ കുറഞ്ഞ ഷൂസുകളും ചെരിപ്പുകളും ധരിക്കാൻ ശ്രമിക്കുക.

നടുവേദന പലർക്കും വലിയ പ്രശ്നമാണ്. കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവർക്കാണ് നടുവേദന കൂടുതലുമുണ്ടാകുന്നത്. നടുവേദന മാറാൻ കഴിക്കാത്ത മരുന്നുണ്ടാകില്ല. സ്വന്തമായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നടുവേദന മാറ്റാനാകും. പ്രധാനമായി വ്യായാമക്കുറവാണ് നടുവേദനയ്ക്ക് ഒരു പ്രധാന കാരണം. ശരീരം അനങ്ങാതിരുന്നാല്‍ നടുവേദനയ്ക്ക് സാധ്യത കൂടുതലാണ്. ദിവസേന അരമണിക്കൂറെങ്കിലും നടക്കുന്നത് നടുവേദന മാറാൻ സഹായിക്കും. നമ്മുടെ കിടപ്പിന്റെ പ്രത്യേകത ചിലപ്പോള്‍ നടുവേദന വരാൻ സാധ്യതയുണ്ട്. 

കിടക്കുമ്പോള്‍ ഉറപ്പുള്ളതും നിരപ്പായതുമായ തലങ്ങളില്‍ കിടന്നുറങ്ങുക. തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. മെത്ത കൂടുതല്‍ മൃദുവാകാത്തത് വേണം ഉപയോ​ഗിക്കാൻ. കിടക്ക നട്ടെല്ലിന്റെ സ്വാഭാവികമായ വളവുകളെ ബലപ്പെടുത്തുന്നതായിരിക്കണം. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഒരു മണിക്കൂറെങ്കിലും ഇടവിട്ട് നീണ്ടു നിവരുകയും ചെറുതായി നടക്കുകയും ചെയ്യുക.  കിടന്നിട്ട് എഴുന്നേല്‍ക്കുമ്പോള്‍ ഒരു വശം തിരിഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രദ്ധിക്കണം. 

ഭാരമെടുക്കുമ്പോള്‍ രണ്ടു മുട്ടും മടക്കി നടുവ് കുനിയാതെ ഭാരം ശരീരത്തോട് പരമാവധി ചേര്‍ത്ത് പിടിച്ച് എടുക്കുന്നതാണ് നല്ലത്.  ഓഫീസില്‍ ജോലിക്കിടയിലും കംപ്യൂട്ടറിന്റെ മുന്നിലിരിക്കുമ്പോഴും പരമാവധി നിവര്‍ന്നിരിക്കുക. കംപ്യൂട്ടറിന്റെ മോനിട്ടര്‍, മുന്നിലിരിക്കുന്ന  ആളിന്റെ കണ്ണിന്റെ ലവലിന് മുകളിലായിരിക്കണം. ഇത് കഴുത്തും നടുവും നിവര്‍ന്നിരിക്കാന്‍ സഹായിക്കും. വാഹനം ഓടിക്കുമ്പോള്‍ നിവര്‍ന്നിരുന്ന് ഓടിക്കണം. ഇല്ലെങ്കിൽ നടുവേദന കൂടാൻ സാധ്യതയുണ്ട്. ഹീല്‍ കുറഞ്ഞ ഷൂസുകളും ചെരിപ്പുകളും ധരിക്കാൻ ശ്രമിക്കുക.

loader