നിഷ്ക്രിയ ദേഷ്യക്കാർ സൗഹൃദത്തോടെയും സ്‌നേഹത്തോടെയും പെരുമാറുന്നവരായിരിക്കും.
ഭർത്താവ് എപ്പോഴും സ്നേഹത്തോടെ പെരുമാറണമെന്നാണ് ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത്. പക്ഷേ ചില സമയങ്ങളിൽ ഭർത്താവ് ഭാര്യയോട് ദേഷ്യമായി പെരുമാറുമ്പോൾ ഭാര്യ ശരിക്കും വിഷമിക്കുക തന്നെ ചെയ്യും. എന്നാൽ ഭർത്താവ് സ്ഥിരമായി ഭാര്യയോട് ദേഷ്യപ്പെട്ടാൽ എന്താകും സ്ഥിതി. എന്റെ ഭർത്താവിന് എന്ത് സംഭവിച്ചു. എന്തിനാണിങ്ങനെ സ്ഥിരമായി ദേഷ്യപ്പെടുന്നത്. ഇങ്ങനെ തന്നെയായിരിക്കും ഭാര്യ മനസിൽ ആദ്യം ചിന്തിക്കുക.
ഭാര്യ ഭര്ത്താവിനെ അത്താഴം കഴിക്കാൻ വിളിക്കുമ്പോൾ ടിവി കാണുകയാണ്. ഇപ്പോൾ വരാമെന്ന് പറയും. അല്പ്പസമയത്തിന് ശേഷം നിങ്ങള് വീണ്ടും വിളിക്കുന്നു. ഭാര്യ വീണ്ടും കഴിക്കാൻ വിളിക്കുമ്പോൾ ചില ഭർത്താക്കന്മാർക്ക് ദേഷ്യം വരാറുണ്ട്. ഭാര്യയോട് അപ്പോൾ ഭർത്താവ് ദേഷ്യത്തോടെ സംസാരിക്കുന്നു. ഇതിനെയാണ് നിഷ്ക്രിയ ദേഷ്യമെന്ന് പറയുന്നത്. നിഷ്ക്രിയ ദേഷ്യ സ്വഭാവക്കാരനായ ഭര്ത്താവിനെ തിരിച്ചറിയാൻ ചില വഴികളുണ്ട്.
ഏറ്റുമുട്ടല് ഒഴിവാക്കുന്നതിനായി ചില വ്യക്തികള് പരോക്ഷമായി അനിഷ്ടം പ്രകടിപ്പിക്കാറുണ്ട്. നീരസം പ്രകടിപ്പിക്കുക, സമയത്തിന് കാര്യങ്ങള് ചെയ്യാതിരിക്കുക, ഒന്നിലും ഇടപെടാതെ മാറിയിരിക്കുക, അനാവശ്യ ശാഠ്യം മുതലായവയാണ് ഈ സ്വഭാവക്കാരുടെ പ്രധാന ലക്ഷണങ്ങള്. ദേഷ്യം കാണിച്ചാല് കാര്യങ്ങള് കൂടുതല് മോശമാകുമെന്ന് വിശ്വസിക്കുന്നവരാണ് ഇക്കൂട്ടര്. തന്റെ ഉള്ളിലുള്ള ദേഷ്യം മറ്റുള്ളവര് തിരിച്ചറിയാതിരിക്കാനുള്ള ഉപായം കൂടിയാണിത്. ഇവർ ഇവരുടെ സ്വന്തം കാര്യം മാത്രമാകും ചിന്തിക്കുക.
നിഷ്ക്രിയ ദേഷ്യക്കാർ എപ്പോഴും എല്ലാവരോടും സൗഹൃദത്തോടെയും സ്നേഹത്തോടെയും പെരുമാറുന്നവരായിരിക്കും. ഇത്തരക്കാരെ തിരിച്ചറിയാന് പ്രയാസമാണ്. എന്നാല് അല്പ്പം ശ്രദ്ധിച്ചാല് നമുക്കിവരെ കൈയോടെ പിടികൂടാന് സാധിക്കും. ഈ കൂട്ടർ മനസ്സിലുള്ള യഥാര്ത്ഥ വികാരം ഒരിക്കലും പുറത്തുകാണിക്കുകയില്ല.
ഈ കൂട്ടരുടെ സ്വഭാവ സവിശേഷതകൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. എന്തെങ്കിലും ചെറിയ ഇഷ്ടക്കേടുണ്ടായാല് ഇവര് മൗനികളായി മാറും. നിങ്ങള് എന്ത് ആവശ്യപ്പെട്ടാലും ചെയ്യാമെന്ന് പറയും, പക്ഷെ ചെയ്യില്ല. ചെറിയൊരു ഉദാഹരണം, എപ്പോള് എത്തുമെന്ന് ഭാര്യ ഫോണില് ചോദിക്കുന്നു. ഞാന് എത്തിയെന്ന് ഉത്തരം ലഭിക്കും. മണിക്കൂറുകള് കഴിഞ്ഞാല് പോലും വീട്ടിലെത്തില്ല. ഇത്തരക്കാരുമായി പൊരുത്തപ്പെട്ട് പോകുന്നത് ബുദ്ധിമുട്ടായി മാറാന് സാധ്യതയേറെയാണ്.
എല്ലാ കാര്യങ്ങളും മാറ്റിവയ്ക്കാനായിരിക്കും ഇവര്ക്ക് ഇഷ്ടം. ചെയ്യാന് താത്പര്യമില്ലാത്തത് കൊണ്ടാണ് പിന്നീടാകട്ടെയെന്ന് പറയുന്നത്. ഒരിക്കലും അതില് തനിക്ക് താത്പര്യമില്ലെന്ന് നേരിട്ട് പറയുകയില്ല. നീ എന്തിന് അനാവശ്യ ധൃതി കാണിക്കുന്നുവെന്ന് ചോദിച്ച് നിങ്ങളെ കുറ്റപ്പെടുത്താനും മടിക്കില്ല. ചില സമയങ്ങളിൽ എന്ത് ചോദിച്ചാലും യെസ് അല്ലെങ്കിൽ നോ എന്ന ഉത്തരം മാത്രമേ ഇവർ നൽകൂ. അവർ മനസ് തുറന്ന് സംസാരിക്കാൻ താൽപര്യം കാണിക്കില്ല.
