ചോദിക്കൂ, പറയാം...
ചോദ്യം- എനിക്കു 20 വയസുണ്ട്. എന്റെ കുടുംബത്തില്‍ മിക്കവര്‍ക്കും സാമാന്യം ഉയരമുണ്ട്. പക്ഷെ എനിക്കു തീരെ ഉയരമില്ല. ഇതിന്റെ പേരില്‍ നിരവധി കളിയാക്കലുകള്‍ക്കു ഞാന്‍ വിധേയമായിട്ടുണ്ട്. ശരീരത്തിന്റെ ഉയരം കൂട്ടാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ?
സന്ദീപ്, തൊടുപുഴ
ഉത്തരം- നമ്മുടെ ശരീരത്തിന്റെ വളര്‍ച്ച പതിനെട്ടുവയസോടെ പൂര്‍ത്തിയാകും. അതുകൊണ്ടുതന്നെ ശരീരത്തിന്റെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ നാച്വറലായിട്ടുള്ള ഒരു മാര്‍ഗവും നിലവിലില്ല. എന്നാല്‍ ശരീരത്തിന്റെ ഉയരം കൂട്ടാന്‍ ഒരു മാര്‍ഗം മാത്രമാണു ശാസ്ത്രീയമായി നിലവിലുള്ളത്. ശസ്‌ത്രക്രിയയാണ് അതിനു ഒരു പോംവഴി. അസ്ഥിരോഗ ശസ്ത്രക്രിയ വിദഗ്ദ്ധനെയാണ് ഇതിനായി കാണിക്കേണ്ടത്. പക്ഷെ ഈ ശസ്‌ത്രക്രിയ എല്ലാ ആശുപത്രികളിലും ലഭ്യമല്ല. രാജ്യത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ട സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ മാത്രമാണ് ഇത് ചെയ്യുന്നത്. ഏറെ ചെലവേറിയ ശസ്‌ത്രക്രിയയാണിത്. ഈ ശസ്‌ത്രക്രിയ ചെയ്യുന്നതുമൂലം ചില പാര്‍ശ്വഫലങ്ങളുണ്ടാകും. കൂടാതെ പൂര്‍ണമായ വിജയസാധ്യതയും ഈ ശസ്‌ത്രക്രിയ ഉറപ്പുതരുന്നില്ല. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് വിശദമായ മനസിലാക്കിയശേഷം ശസ്‌ത്രക്രിയ ചെയ്യുന്നതുമായി മുന്നോട്ടുപോയാല്‍ മതി.
