Asianet News MalayalamAsianet News Malayalam

സ്വാദൂറും ചിക്കൻ പുലാവ് ഉണ്ടാക്കാം

  • സ്വാദൂറും ചിക്കൻ പുലാവ്  വീട്ടിലുണ്ടാക്കാം.
  • തയ്യാറാക്കിയത് : ബീന വിനോബ് 
how to make Chicken Pulao
Author
Trivandrum, First Published Aug 1, 2018, 11:03 AM IST

വീട്ടിൽ ചിക്കൻ പുലാവ് എന്ന വിഭവം വളരെ രുചിയോടെ ഉണ്ടാക്കാനാകും. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ചിക്കൻ പുലാവ്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങളിലൊന്നാണ് ചിക്കൻ പുലാവ്. സ്വാ​ദുള്ള ചിക്കൻ പുലാവ് വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

how to make Chicken Pulao

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:

ബോൺലെസ്സ് ചിക്കൻ -900 ​ഗ്രാം 

ബസുമതി റൈസ് -3 കപ്പ്

ഉള്ളി -1 എണ്ണം

പച്ചമുളക് -3 എണ്ണം

വെളുത്തുളളി -10 എണ്ണം

ഇഞ്ചി - വലുത് 

ഉരുളക്കിഴങ്ങ് -1( ചെറിയ കഷ്ണങ്ങൾ ആക്കിയത് )

മഞ്ഞൾ പൊടി -3/4 ടീസ്പൂൺ

മുളക് പൊടി -1/2 ടീസ്പൂൺ ( സാധാരണ മുളക് പൊടി+കാശ്മീരി മുളക് പൊടി )

മല്ലി പൊടി -2 ടീസ്പൂൺ

ജീരക പൊടി - 1ടീസ്പൂൺ

ഓയിൽ -3 ടീസ്പൂൺ

ബെലീഫ് -1 

​ഗ്രാമ്പൂ - 4 എണ്ണം

ഏലക്ക - 3 എണ്ണം

കറുവ പട്ട -1 എണ്ണം

മല്ലി ഇല - ആവശ്യത്തിന് 

 ഉണ്ടാക്കുന്ന വിധം :

ബസ്മതി റൈസ് 20 മിനിറ്റ് കുതിർത്തു വെക്കുക. ശേഷം ഇഞ്ചി വെളുത്തുളളി നല്ലതു പോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. കഴുകി വൃത്തിയാക്കിയ ചിക്കൻ ചെറിയ കഷ്ണങ്ങളാക്കിയതിന് ശേഷം 1 ടീസ്പൂൺ  ഇഞ്ചി വെളുത്തുളളി പേസ്റ്റ് , 1/4 ടീസ്പൂൺ മഞ്ഞൾ പൊടി ,1 ടീസ്പൂൺ മുളക് പൊടി, ഉപ്പു ഇവ ചേർത്ത് നന്നായിട്ടു മിക്സ് ചെയ്തു വെക്കുക. 15 മിനിറ്റ് ചിക്കനിൽ മസാല പിടിച്ചതിനു ശേഷം ,ഒരു പാനിൽ എണ്ണ 1 1/2 ടീസ്പൂൺ  ഒഴിച്ച് നാലോ അഞ്ചോ മിനിറ്റ് വരെ ഫ്രൈ ചെയ്യുക.

ചിക്കൻ പകുതി വെന്തതിനു ശേഷം മാറ്റിവയ്ക്കുക. ഒരു ബിരിയാണി പോട്ടിൽ 1 1/2 ടീസ്പൂൺ ഓയിൽ ഒഴിച്ചു ബെലീഫ് , ​ഗ്രാമ്പൂ ,പട്ട ,ഏലക്ക എന്നിവ ചൂടാക്കുക . പച്ചമുളക് , ബാക്കി ഇഞ്ചി വെളുത്തുളളി പേസ്റ്റ് ഇവ ചേർക്കുക .ഇതിലേക്ക് ഉരുളക്കിഴങ്ങു കഷ്ണങ്ങൾ ചേർക്കുക. കൂടാതെ 1/2 ടീസ്പൂൺ മഞ്ഞൾ പൊടി ,1 ടീസ്പൂൺ  മുളക് പൊടി,മല്ലി പൊടി ,ജീരക പൊടി ഇവ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ അരി ചേർക്കുക. ശേഷം നന്നായിട്ടു മിക്സ് ചെയ്യുക.

6 ഗ്ലാസ് തിളച്ച വെള്ളം ചേർക്കുക .1 ഗ്ലാസ് അരിക്ക് 2 ഗ്ലാസ് തിളച്ച വെള്ളം അതാണ് അളവ് .പാകത്തിന് ഉപ്പു ചേർത്ത് അടച്ചു വച്ച് 4-5 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക . അരി പകുതി വെന്താൽ പകുതി വേവിച്ചു വച്ച ചിക്കൻ ഗ്രേവിയോട് കൂടി അരിയുടെ മുകളിൽ ചേർക്കുക. കുറച്ചു മല്ലിയില വിതറുക. അതിനു ശേഷം അടച്ചു വെച്ച് 8-9 മിനിറ്റ് വരെ ചെറുതീയിൽ വേവിക്കുക .ഉരുളക്കിഴങ്ങും ചോറും ചിക്കനും എല്ലാം പാകത്തിന് വെന്തു കിട്ടുമ്പോൾ ചൂടോട് കൂടി ഒനിയൻ റൈത്തയുടെ കൂടെ വിളമ്പാം .

തയ്യാറാക്കിയത് : ബീന വിനോബ് 

Follow Us:
Download App:
  • android
  • ios