Asianet News MalayalamAsianet News Malayalam

ഗുലാബ് ജാമുന്‍ വീട്ടിലുണ്ടാക്കാം

  • ഗുലാബ് ജാമുന്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന മധുരപലഹാരമാണ് ഗുലാബ് ജാമുന്‍. വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന പലഹാരമാണ് ഗുലാബ് ജാമുന്‍. ഗുലാബ് ജാമുന്‍ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. 
     
how to make gulab jamun
Author
Trivandrum, First Published Sep 6, 2018, 8:50 PM IST

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

പഞ്ചസാര - 250 ഗ്രാം
മില്‍ക്ക് പൗഡര്‍ - 1/2 കപ്പ്
മൈദ - 1 ടിസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - ഒരു നുള്ള്
കോണ്‍ഫ്ലവര്‍ - 1/2 കപ്പ്
സോഡാപ്പൊടി - ഒരു നുള്ള്
ഏലയ്ക്കപ്പൊടി - ഒരു നുള്ള്
റോസ് വാട്ടര്‍ - 1 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ആദ്യം സിറപ്പ് തയ്യാറാക്കണം. ഇതിനായി, 1 1/2 കപ്പ് തിളച്ച വെള്ളത്തില്‍ പഞ്ചസാര അലിച്ച് ചേര്‍ക്കണം. ഇതില്‍, റോസ് വാട്ടറും ഏലക്കാപ്പൊടിയും ചേര്‍ക്കുക. ചെറു തീയില്‍ അല്‍പ്പം കൂടി തിളപ്പിച്ചാല്‍ സിറപ്പ് തയ്യാറാകും. മൈദയും ബേക്കിംഗ് പൗഡറും ചേര്‍ത്ത് മിശ്രിതമാക്കണം.

ഇതിനൊപ്പം മില്‍ക്ക് പൗഡര്‍, കോണ്‍ഫ്ലവര്‍, സോഡാപ്പൊടി എന്നിവ ചെറുതായി വെള്ളം തളിച്ച് കുഴയ്ക്കണം. ഒട്ടുന്ന പരുവത്തില്‍ നെയ്യ് ചേര്‍ത്ത് ഒന്നു കൂടി കുഴയ്ക്കണം. ഇത് ചെറിയ ഉരുളകളാക്കി അടുപ്പിൽ വച്ച് എണ്ണയില്‍ വറുത്ത് കോരണം. തവിട്ട് നിറമാവുന്നത് വരെ വറുക്കാന്‍ ശ്രദ്ധിക്കുക.

ഇനി കോരിയെടുക്കുന്ന ഉരുളകള്‍ സിറപ്പിലേക്ക് ഇടണം. ഉരുളകള്‍ ഇട്ടശേഷം സിറപ്പ് ഒന്നുകൂടി തിളപ്പിച്ച് വാങ്ങിയാല്‍ കൊതിയൂറും ഗുലാബ് ജാമൂന്‍ തയ്യാറായി. 

Follow Us:
Download App:
  • android
  • ios