അഭംഗിയായി മാറാലയും ആലയും...

ഏറ്റവും പുതിയ എല്‍ഇഡി ടിവി, അത്യാധുനിക മോഡല്‍ റഫ്രിജറേറ്ററും മ്യൂസിക് സിസ്റ്റവും ലാപ് ടോപ്പും, പുതിയ മോഡല്‍ കാര്‍ അങ്ങനെ വീട്ടിലുള്ളതെല്ലാം ന്യൂ ജനറേഷനാണെന്ന് നിങ്ങള്‍ വാദിക്കും. പക്ഷെ, വിലകൂടിയ ടൈല്‍ പാകിയ, ആകര്‍ഷകമായ പെയിന്റ് അടിച്ചിട്ടുള്ള നിങ്ങളുടെ വീട്ടിലെ ഹാളിലെ ഭിത്തിയില്‍ മാറാല പിടിച്ച് ഇരിക്കുന്നതെന്താ? ഉത്തരം മുട്ടി അല്ലേ.
പരിഹാരം നിസാരം:
എന്നും ഉറങ്ങാന്‍ പോകുംമുന്‍പ് വീടിന്റെ അകമെല്ലാം ജസ്റ്റ് ഒന്നു വൃത്തിയാക്കൂ.. വീടിന്റെ മുക്കിലും മൂലയിലുമൊക്കെ നമ്മുടെ കൈ ഒന്ന് എത്തട്ടെ. മാറാലയും എട്ടുകാലിയുമൊക്കെ നാടുവിടും. പുസ്തകങ്ങളും മറ്റു സാധനങ്ങളുമൊക്കെ അവിടവിടയായി കിടക്കുന്നുണ്ടെങ്കില്‍ എല്ലാം യഥാസ്ഥാനത്തുവച്ചിട്ട് കിടന്ന് ഉറങ്ങൂ. അടുക്കും ചിട്ടയുമുള്ള അന്തരീക്ഷത്തിലേക്ക് പിറ്റേന്ന് എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ ഒരു ഉന്മേഷം..!

ഇനി കിടപ്പുമുറിയിലേക്ക് പോകാം. അലങ്കരിച്ച കിടപ്പുമുറിയില്‍, വസ്‌ത്രങ്ങള്‍ ഇടാനായി ആല കെട്ടിയിരിക്കുന്നത് എന്താ? വീണ്ടും ഉത്തരം മുട്ടി അല്ലേ??
ഇതിനുമുണ്ട് പോംവഴി:
ഉണങ്ങിക്കഴിഞ്ഞാല്‍ തുണികള്‍ അലയില്‍ ഇടരുത്. മടക്കി വൃത്തിയാക്കി വയ്ക്കുക. പല ബെഡ്റൂമിലും എതെങ്കിലും മൂലയ്ക്കോ കസേരയിലോ ഒക്കെ ഡ്രസ് കൂട്ടിയിടുന്ന സ്വഭാവവും മലയാളികക്കുണ്ട്. ഇതും ഒഴിവാക്കി ക്ലീനിങ്ങിനുള്ള ഡ്രസ് പ്രത്യേകം ബക്കറ്റിലോ മറ്റോ വയ്ക്കുക. രാത്രി കിടക്കാന്‍ പോകുംമുന്‍പ് എന്നും ഇക്കാര്യം ചെയ്താല്‍ അലക്ഷ്യമായി തുണി കിടക്കുന്നു കാണേണ്ടിവരില്ല, കോണോടു കോണ്‍ ചേര്‍ന്ന് അല കെട്ടേണ്ടി വരുന്നതും ഒഴിവാക്കാം.
അടുക്കും ചിട്ടയുമില്ലാത്ത അടുക്കള

ഇനി നമുക്ക് അടുക്കളയിലേക്ക് പോകാം. അത്യാധുനിക രൂപകല്‍പനയിലുള്ള മോഡുലാര്‍ കിച്ചന്‍. എല്ലാ ആധുനിക വീട്ടുപകരണങ്ങളും ഉണ്ട്. അടുക്കള ജോലികളെല്ലാം എളുപ്പം നടക്കുന്നുമുണ്ട്. കൊള്ളാം, പക്ഷെ അടുക്കളയില്‍ ഒരു അടുക്കും ചിട്ടയുമൊന്നുമില്ലല്ലോ, ഒരു വശത്ത് പച്ചക്കറികള്‍ കൂട്ടിയിട്ടിരിക്കുന്നു, മറ്റൊരു വശത്ത് പലവ്യജ്ഞനങ്ങളും??? വേണ്ട, ന്യായീകരിച്ച് ബുദ്ധിമുട്ടണ്ട.
ദാ.. പരിഹാരം
അലക്ഷ്യമായി ടിന്നുകളും പാത്രങ്ങളും വയ്ക്കുന്നതാണ് അടുക്കളയുടെ ഭംഗി കളയുന്നത്. പാചകത്തിനിടയില്‍ത്തന്നെ അടുക്കള വൃത്തിയാക്കാന്‍ കഴിയും. എടുക്കുന്ന പാത്രങ്ങളും ടിന്നുകളുമൊക്കെ യഥാസ്ഥാനങ്ങളില്‍ത്തന്നെ തിരികെവയ്ക്കുക. രാത്രി കിടക്കന്‍ പോകുംമുന്‍പ് സിങ്കും ഷെല്‍ഫുമെല്ലാം സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കുക. ഒന്നുപോലും വിട്ടുപോകാതെ എല്ലാ പാത്രങ്ങളും കഴുകി അടുക്കിവച്ചശേഷം മാത്രം കിടക്കാന്‍ പോവുക.
പഴഞ്ചന്‍ വീട്.., കാണാന്‍ ഒരു ലുക്കുമില്ല
ന്യൂജന്‍ ആയി അണിഞ്ഞൊരുങ്ങി പുറത്തിറങ്ങിയിട്ട് തിരിഞ്ഞു വീട്ടിലേക്കൊന്നു നോക്കിയാല്‍ പലരുടേയും മുഖം വാടും. വീട് പഴഞ്ചനായിരിക്കുന്നു. ഒരു കൊല്ലം മുന്‍പു പെയിന്റടിച്ച് വൃത്തിയാക്കിയതാണ്. ഇപ്പൊ പൂപ്പലൊക്കെ പിടിച്ചു.. ചിലേടത്ത് പെയിന്റ് ഇളകി വീണു. ചിലേടത്ത് നിറംതന്നെ മാറിയിരിക്കുന്നു. വെയിലും മഴയുമൊത്തെ കൊണ്ട് വീടിനു വാര്‍ധക്യം ബാധിച്ചിരിക്കുംപോലെ തോന്നും. ഈ വീട്ടില്‍ താമസിക്കുന്നവര്‍ എങ്ങനെ ന്യൂജന്‍ ആകും?
ഇതിനുമുണ്ട് ഒരു കിടിലന്‍ പരിഹാരം
നല്ല പെയിന്റടിച്ചു വൃത്തിയാക്കുകയെന്നതാണു വീടിന്റെ യുവത്വം നിലനിര്‍ത്താനുള്ള ഏക പോംവഴി. വര്‍ഷാവര്‍ഷം പലരും വീടിനു പെയിന്റടിക്കുന്നുണ്ടെങ്കിലും ഗുണമേന്മയില്ലാത്തതുമൂലം വെയിലും മഴയുമൊക്കെ കൊണ്ടു മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ വീട് പഴയപടിയാകും. ഇതിനു സമ്പൂര്‍ പരിഹാരമാണു നെരോലാക് എക്സല്‍ പെയിന്റ്. വീടിന്റെ സമ്പൂര്‍ണ സംരക്ഷണമാണു നെരോലാക് എക്സല്‍ ടോട്ടല്‍ വാഗ്ദാനം ചെയ്യുന്നത്.
മഴയില്‍നിന്നും വയിലില്‍നിന്നും കുട നമുക്കു സംരക്ഷണം നല്‍കുന്നതുപോലെയാണു നെരോലാക്സ് എക്സല്‍ വീടിനു സംരക്ഷണം നല്‍കുന്നത്. പായലും പൂപ്പലുമൊന്നും പിടിക്കാതെ ചുവലുകളെ പൊന്നുപോലെ കാക്കും.
വെള്ളത്തെ പ്രതിരോധിക്കാനുള്ള കഴിവ്, നിറംപോകാതെ ഭിത്തിയുടെ പുതുമ സൂക്ഷിക്കാനുള്ള ശേഷി, ഏതു കാലാവസ്ഥയിലും ഈടുനില്‍ക്കാനുള്ള കഴിവ് തുടങ്ങിയവയാണു നെരോലാക് എക്സലിനെ മറ്റു പെയിന്റുകളില്‍നിന്നു വ്യത്യസ്തമാക്കുന്നത്. എക്സ്ട്രാ വെണ്‍മയും എക്സ്ട്രാ സംരക്ഷണവും നല്‍കാന്‍ നെരോലാക്കിനു മാത്രമേ കഴിയൂ. നെരോലാക് ഒന്നു പരീക്ഷിച്ചു നോക്കൂ.. വീടിന്റെ ഭംഗിയുടെ രഹസ്യം ചോദിച്ച് ആളുകള്‍ നിങ്ങളുടെ പുറകേ നടക്കും.
നെരോലാക്കിന്റെ സംരക്ഷണം എങ്ങനെയെന്നു കാണൂ..

Sponsored Content
