വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീഫ് ബർഗർ. അടിപൊളി ബീഫ് ബർഗർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
തയ്യാറാക്കാൻ വേണ്ട ചേരുവകൾ...
Add Asianetnews as a Preferred Source

ബീഫ് കാൽ കിലോ
മുളകുപൊടി അര ടേബിൾസ്പൂൺ
കുരുമുളക് പൊടി കാൽ ടീസ്പൂൺ
ഇഞ്ചി അര ടീസ്പൂൺ
വെളുത്തുള്ളി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ബീഫ് ക്യൂബുകളാക്കി അര മണിക്കൂർ ഫ്രീസറിൽ വയ്ക്കണം . ഇനി ഇത് മിക്സിയിൽ ഒന്നു അടിച്ചെടുക്കുക.
ബാക്കി ചേരുവകൾ കൂടി ഇളക്കി യോജിപ്പിച്ച് ഉരുളകളാക്കി പരത്തി എടുക്കാം.
ഇനി ഇത് എണ്ണയിൽ ചെറുതീയിൽ ശാലോ ഫ്രൈ ചെയ്തെടുക്കാം .
ബാക്കി സാധനങ്ങൾ...
ബർഗർ ബൺ
ചീസ് സ്ലൈസ്
തക്കാളി വട്ടത്തിൽ അരിഞ്ഞത്
സവാള വട്ടത്തിൽ അരിഞ്ഞത്
ലെറ്റൂസ്
തക്കാളി സോസ്
ബർഗർ ബണ്ണിൽ രണ്ട് പീസിലും തക്കാളി സോസ് തേയ്ക്കണം.
ഇനി താഴത്തെ പീസിൽ ചീസ് സ്ലൈസ് വയ്ക്കണം.
മുകളിൽ ബർഗർ പാറ്റിസ് വയ്ക്കാം പിന്നെ തക്കാളി , സവാള , ലെറ്റൂസ് വയ്ക്കാം. അവസാനം മുകളിലത്തെ ബൺ വയ്ക്കാം. മൈക്രോവേവിൽ ഒരു മിനിറ്റ് ചൂടാക്കി എടുക്കാം .

