Asianet News MalayalamAsianet News Malayalam

ക്യാബേജ് പക്കോടാ തയ്യാറാക്കാം

  • വെറും അരമണിക്കൂർ കൊണ്ട് രുചിയുള്ള ക്യാബേജ് പക്കോടാ വീട്ടിൽ തന്നെയുണ്ടാക്കാം.
  •  തയ്യാറാക്കിയത് : ബീനാ വിനോബ്
how to prepare cabbage pakoda
Author
Trivandrum, First Published Aug 7, 2018, 12:22 PM IST

ക്യാബേജ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങളുണ്ട്. സ്വാദൂറും ക്യാബേജ് പക്കോടാ കഴിച്ചിട്ടുണ്ടോ. വെറും അരമണിക്കൂർ കൊണ്ട് രുചിയുള്ള ക്യാബേജ് പക്കോടാ വീട്ടിൽ തന്നെയുണ്ടാക്കാം.

ആവശ്യമുള്ള ചേരുവകൾ

ക്യാബേജ് അരിഞ്ഞത് -2 കപ്പ്
പച്ചമുളക് -2 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ചെറുതായി അരിഞ്ഞത് -1 കഷ്ണം
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
മുളക് പൊടി- 1 ടീസ്പൂൺ
കായം -1/4 ടീസ്പൂൺ
കടലപൊടി - 1/2 കപ്പ്
അരി പൊടി - 1 ടീസ്പൂൺ
എണ്ണ - വറുത്തെടുക്കാൻ ആവശ്യമുള്ളത്
വെള്ളം - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു ബൗളിൽ ക്യാബേജ് , പച്ചമുളക് ,ചെറുതായി അരിഞ്ഞ ഇഞ്ചി എന്നിവ ചേർക്കുക .ഇതിലേക്ക് മഞ്ഞൾ പൊടി , മുളക് പൊടി , കായം , ഉപ്പു എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. അതിനു ശേഷം കടല പൊടി, അരി പൊടി എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. വെള്ളം കുറച്ച്  ചേർത്ത് കട്ടിയുള്ള ബാറ്റെർ റെഡി ആക്കുക . ചൂടായ എണ്ണയിലേക്ക് കുറച്ചായി ഇവ വറുത്ത് കോരുക. സ്വാദിഷ്ടമായ ക്രിസ്പി ക്യാബേജ് പക്കോടാ തയ്യാറായി.

തയ്യാറാക്കിയത്: ബീനാ വിനോബ്
ഫോൺ നമ്പർ: 9400408180

Follow Us:
Download App:
  • android
  • ios