Asianet News MalayalamAsianet News Malayalam

നാടൻ ചെമ്മീൻ മുളക് കറി ഉണ്ടാക്കാം

ചെമ്മീൻ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ചെമ്മീൻ കൊണ്ട് പലതരത്തിലുള്ള വിഭവങ്ങളുണ്ടാക്കാം. അതിൽ ഏറ്റവും വ്യത്യസ്തമായ കറികളിലൊന്നാണ് ചെമ്മീൻ മുളക് കറി. നല്ല എരിവും പുളിയുമുള്ള ചെമ്മീൻ മുളക് കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 
 

how to prepare chemmeen mulaku curry
Author
Trivandrum, First Published Oct 4, 2018, 4:54 PM IST

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ: 

ചെമ്മീൻ - 15 (ഇടത്തരം വലുപ്പത്തിൽ ഉള്ളത്) 
മുളകുപൊടി - 4 ടീസ്പൂൺ (എരിവ് അനുസരിച്ചു )
കുരുമുളക് ചതച്ചത് - 2 ടീസ്പൂൺ 
ചെറിയ ഉള്ളി - 1 കപ്പ്‌ 
ഉപ്പ് - ആവശ്യത്തിന് 
വെളിച്ചെണ്ണ- ആവശ്യത്തിന് 
കറി വേപ്പില - ആവശ്യത്തിന് 

തയ്യാറാക്കേണ്ട വിധം: 

ആദ്യം ചെറിയ ഉള്ളിയും മുളകുപൊടിയും നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചു എടുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കണം. 

ഇങ്ങനെ  അരച്ച് എടുത്ത ശേഷം ഒരു മൺചട്ടിയിൽ ഇതു മാറ്റുക. 

ശേഷം ഇതു അടുപ്പിൽ വെച്ചു ഒന്ന് ചൂടായി വരുമ്പോൾ ചെമ്മീൻ ചേർത്ത് കൊടുക്കണം.

 തിളച്ചു വരുമ്പോൾ ചതച്ച കുരുമുളക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വാങ്ങി വെക്കുക.

 ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കറി യിൽ ചേർത്ത് കറിവേപ്പിലയും  ചേർത്ത് വിളമ്പാം. തനി നാടൻ ചെമ്മീൻ മുളക് കറി തയ്യാറായി. 

തയ്യാറാക്കിയത്: അ‍ഡ്വ. പിങ്കി കണ്ണൻ
തിരുവനന്തപുരം 

Follow Us:
Download App:
  • android
  • ios