വളരെ എളുപ്പം ഉണ്ടാക്കാൻ സാധിക്കുന്ന വിഭവമാണ് ചില്ലി പനീർ. വീട്ടിൽ സ്വാദൂറും ചില്ലി പനീർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.  

പനീർ കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. പനീർ ബട്ടർ മസാല, പനീർ ​ഗ്രീൻപീസ്, പനീർ തോരൻ, പനീർ ഫ്രെെ ഇങ്ങനെ പോകുന്നു പനീർ കൊണ്ടുള്ള വിഭവങ്ങൾ‌. പനീർ കൊണ്ടുള്ള മറ്റൊരു വിഭവമാണ് ചില്ലി പനീർ.വളരെ എളുപ്പം ഉണ്ടാക്കാൻ സാധിക്കുന്ന വിഭവമാണ് ചില്ലി പനീർ. വീട്ടിൽ സ്വാദൂറും ചില്ലി പനീർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

പനീര്‍- അരക്കിലോ 
കോണ്‍ഫ്‌ളോര്‍- 2 ടീസ്പൂണ്‍ 
ക്യാപ്‌സിക്കം- 2 
സവാള- 2 എണ്ണം 
വെളുത്തുളളി- 5 അല്ലി 
കുരുമുളകുപൊടി- അര ടീസ്പൂണ്‍ 
പച്ചമുളക്- 4 എണ്ണം 
വെജിറ്റബിള്‍ സ്റ്റോക്- അര കപ്പ് 
സോയാസോസ്- 2 ടീസ്പൂണ്‍
 ചില്ലി സോസ്- 1 ടീസ്പൂണ്‍ 
തക്കാളി സോസ്- 1 ടീസ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

ആദ്യം പനീര്‍ ചെറിയ കഷ്ണങ്ങളായി നുറുക്കുക. ശേഷം കോണ്‍ഫ്‌ളോര്‍, കുരുമുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ ഒരുമിച്ച് ചേർത്ത് പേസ്റ്റാക്കുക.

പനീര്‍ കഷ്ണങ്ങള്‍ ഇതില്‍ മുക്കി വറുക്കുക. ഇളംബ്രൗണ്‍ നിറം ആകുന്നതു വരെ വറുക്കണം.

ശേഷം ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ വെളുത്തുള്ളി ചതച്ചിട്ട് മൂപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് സവാള അരിഞ്ഞത്, ക്യാപ്‌സിക്കം അരിഞ്ഞത് എന്നിവ ചേര്‍ത്തിളക്കുക.

ഇതിലേക്ക് പച്ചമുളക് അരിഞ്ഞത്, വെജിറ്റബില്‍ സ്റ്റോക്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. എല്ലാ സോസുകളും ചേര്‍ക്കണം.

ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ളോര്‍ കാല്‍കപ്പ് വെള്ളത്തില്‍ കലത്തി ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഇതു തിളയ്ക്കുമ്പോള്‍ വറുത്തു വച്ചിരിയ്ക്കുന്ന പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം.

ഗ്രേവി കുറുകി പനീരില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.