അമിതവണ്ണമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കിട്ടുന്നതെല്ലാം വലിച്ചുവാരി കഴിക്കാതെ ഭക്ഷണകാര്യത്തിൽ അൽപം നിയന്ത്രണമുണ്ടെങ്കിൽ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനാകും. അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന വിഭവമാണ് ഹെൽത്തി സാലഡ്. ഹെൽത്തി സാലഡ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...

വെള്ളകടല വേവിച്ചത്(ചന്ന) 5 ടേബിൾ സ്പൂൺ
ഇഞ്ചി ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് അരിഞ്ഞത് 1 എണ്ണം
ഉപ്പ് 1 നുള്ള്
നാരങ്ങ പകുതി ഭാ​ഗം
മല്ലിയില അരിഞ്ഞത് 2 എണ്ണം
കാരറ്റ് അരിഞ്ഞത് 2 എണ്ണം
വെള്ളരിക്ക അരി‍ഞ്ഞത് 1 എണ്ണം
ഉള്ളി അരിഞ്ഞത് 1 എണ്ണം
തക്കാളി അരിഞ്ഞത് 1 എണ്ണം
കറിവേപ്പില 1 തണ്ട്
കറുത്ത കുരുമുളക് പൊടി 1 നുള്ള്
റോസ്റ്റ് ചെയ്ത എള്ള് 1 ടീസ്പൂൺ
മാതളം 4 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ 1 ടേബിൾ സ്പൂൺ

തയ്യാറാക്കേണ്ട വിധം...

 ആദ്യം വെള്ളക്കടല ഒരു രാത്രി വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുക.

ശേഷം വെള്ളക്കടല പ്രഷർ കുക്കറിലിട്ട് നല്ല പോലെ വേവിച്ചെടുക്കുക. 

വെള്ളക്കടല നല്ല പോലെ വെന്തു കഴിഞ്ഞാൽ മറ്റ് ബാക്കിയുള്ള എല്ലാ ചേരുവകളും ഒരുമിച്ച് ചേർ‌ത്ത് വിളമ്പുക.