ഹൈഡ് & സീക്ക് ബിസ്ക്കറ്റ് മിൽക്ക് ഷേക്ക് തയ്യാറാക്കാം
കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ബിസ്ക്കറ്റുകളിലൊന്നാണ് ഹൈഡ് & സീക്ക് ബിസ്ക്കറ്റ്. ഹൈഡ് & സീക്ക് ബിസ്ക്കറ്റ് കൊണ്ട് അടിപൊളി ഷേക്ക് ഉണ്ടാക്കിയാലോ....
തയ്യാറാക്കാൻ വേണ്ട ചേരുവകൾ...
പാൽ 1 കപ്പ്
ഹൈഡ് ആൻഡ് സീക്ക് ബിസ്ക്കറ്റ് 4 എണ്ണം
ഈന്തപഴം 4 എണ്ണം
പൂവൻ പഴം 1 എണ്ണം
ഐസ് ക്യൂബ്സ് 5 എണ്ണം
ട്യൂട്ടി ഫ്രൂട്ടി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
എല്ലാം കൂടി നന്നായി മിക്സിയിൽ അടിച്ചെടുക്കുക.
പാൽ വേണമെങ്കിൽ ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുക്കാം.
മുകളിൽ ട്യൂട്ടി ഫ്രൂട്ടിയിട്ട് അലങ്കരിക്കാം.
അടിപൊളി ഹൈഡ് & സീക്ക് ബിസ്ക്കറ്റ് മിൽക്ക് ഷേക്ക് തയ്യാറായി...