Asianet News MalayalamAsianet News Malayalam

എരിവും പുളിയുമുള്ള ഇടിയിറച്ചിച്ചമ്മന്തി ഉണ്ടാക്കാം

ചോറിന്റെ കൂടെ അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ വെറെയൊന്നും വേണ്ട. നോൺ വെജിറ്റേറിയനായ ഒരു ചമ്മന്തി ഉണ്ടാക്കിയാലോ. എരിവും പുളിയുമുള്ള ഇടിയിറച്ചിച്ചമ്മന്തി ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

how to prepare idiirachi chammanthi
Author
Trivandrum, First Published Sep 23, 2018, 2:41 PM IST

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:

1. ഇറച്ചി (ഉപ്പും കുരുമുളകും ഇട്ട് വേവിച്ച് ചെറുതായി പിച്ച് വയ്ക്കുക) -  ‌1 ചെറിയ കപ്പ് 
2. ചെറിയ ഉള്ളി - 15 എണ്ണം 
3. വറ്റൽ മുളക് തീയ്യിൽ ചുട്ട് ചതച്ചത് - ആവശ്യത്തിന്
4.  ജീരകം പൊടിച്ചത് - കാൽ ടീസ്പൂൺ 
5. ചുക്ക് പൊടിച്ചത് - കാൽ ടീസ്പൂൺ
5.  വെളിച്ചെണ്ണ -1 സ്പൂൺ
6.  ഉപ്പ് - ആവശ്യത്തിന്
7.കശുവണ്ടി - 10 എണ്ണം(ഡ്രെെ റോസ്റ്റ് ചെയ്തതു)

ഉണ്ടാക്കുന്ന വിധം 

ആദ്യം ഒരു പാനിൽ കശുവണ്ടി നന്നായി വറുക്കുക.

ശേഷം മൂത്തു വരുമ്പോൾ അതിലേക്ക് മുളക് ഇടിച്ചത് ജീരകം പൊടിച്ചതും ചുക്ക് പൊടിച്ചതും തുടങ്ങിയവ ഇട്ട് ഒന്നു കൂടി ചൂടാക്കുക.

 ചൂടാകുമ്പോൾ അത് പൊടിക്കുന്നതിനു അമ്മിയിലേക്കോ mixer chatny jar ലേക്കോ മാറ്റുക .കൂടെ ചെറിയ ഉള്ളിയും ഉപ്പും കൂടി ചേർത്തു പൊടിച്ചെടുക്കുക.
 
ശേഷം വേവിച്ച് പിച്ചി വച്ചിരിക്കുന്ന ഇറച്ചി നേരത്തെ ഉപയോഗിച്ച അതേ പാനിൽ ഇട്ട് നന്നായി ഡ്രൈ റോസ്സ് ചെയ്യുക. ഒട്ടിപിടിക്കുന്നു എന്നു തോന്നുകയാണ് എങ്കിൽ അരസ്പൂണ് വെളിച്ചെണ്ണ തൂവി കൊടുക്കുക.

 നന്നായി മൂത്ത ഇറച്ചി അതേ ചൂടിൽ തന്നെ അടിച്ചു വെച്ചിരിക്കുന്ന കൂട്ടിൽ ചേർക്കുക. എന്നിട്ട് ഒരു ഫോർക് ഉപയോഗിച്ചു കശുവണ്ടി കൂട്ടും ആയി നന്നായി ഇളക്കി യോജിപ്പിക്കുക.

 ഇതിലേക്ക് അരസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തു കൈ കൊണ്ട് ഉരുട്ടി എടുത്തു ഇലവാട്ടി പൊതിഞ്ഞു വിളമ്പാം.

തയ്യാറാക്കിയത്: ഫാത്തിമ സിദ്ധിഖ്

ഫോൺ നമ്പർ: 9567245656

കൊച്ചി

Follow Us:
Download App:
  • android
  • ios