വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് പനീർ പുലാവ്. രുചികരമായ പനീർ പുലാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

Add Asianetnews as a Preferred SourcegooglePreferred

പനീർ അര കിലോ
ബസ്മതി റൈസ് 3 കപ്പ്
വെള്ളം 4 കപ്പ്

ക്യാപ്സിക്കം, 1 കപ്പ്
ക്യാരറ്റ് 1 കപ്പ്
ബീൻസ് 1 കപ്പ്
സവാള 1 എണ്ണം
പച്ചമുളക് 2 എണ്ണം

ഗ്രാമ്പു 3 എണ്ണം
ഏലയ്ക്ക 2 എണ്ണം
കറുവപ്പട്ട ചെറിയ പീസ്
തക്കോലം 1 എണ്ണം

ഉണക്കമുന്തിരി രണ്ട്‌ ടേബിൾസ്പൂൺ
കശുവണ്ടി രണ്ട്‌ ടേബിൾസ്പൂൺ
നെയ്യ് ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
നാരങ്ങ പകുതി

പനീർ ചെറിയ കഷ്ണങ്ങളാക്കി എണ്ണയിൽ വറുത്ത് കോരാം. എല്ലാ സൈഡും ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വറുക്കാം. 

ഉണക്കമുന്തിരിയും കശുവണ്ടിയും നെയ്യിൽ വറുത്ത് മാറ്റാം. 

ബസുമതി അരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം വെള്ളം ഊറ്റി കളയാം. 

ഇനി വലിയൊരു പാനിൽ എണ്ണ ചൂടാക്കാം. ശേഷം മസാല ഐറ്റംസ് മൂപ്പിക്കണം. 

ഇനി സവാളയും പച്ചമുളകും വഴറ്റാം. ഇനി പച്ചക്കറികൾ വഴറ്റാം. ഇനി അരി ചേർക്കാം. പൊടിഞ്ഞ് പോകാതെ 5 മിനിറ്റ് ഒന്ന് ഇളക്കി എടുക്കുക. 

ഇനി വറുത്ത് വച്ചിരിക്കുന്ന പനീറും ഉണക്കമുന്തിരിയും കശുവണ്ടിയും ചേർക്കുക.

 4 കപ്പ് വെള്ളവും ചേർത്ത് ആവശ്യത്തിന് ഉപ്പും നാരങ്ങാ നീരും ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇനി അത് അടച്ചു വെച്ച് വേവിക്കാം. 

വെന്ത് കഴിയുമ്പോൾ മൂടി മാറ്റം. 

തീ ഓഫ് ചെയ്യാം. ഒന്നുടെ ഇളക്കിയ ശേഷം 10 മിനിറ്റ് കൂടി അടച്ച് വയ്ക്കുക.

രുചികരമായ പനീർ പുലാവ് തയ്യാറായി...