നാടൻ ഉണക്കച്ചെമ്മീൻ കപ്പ തയ്യാറാക്കാം
വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഉണക്കച്ചെമ്മീൻ കപ്പ. സ്വാദൂറും ഉണക്കച്ചെമ്മീൻ കപ്പ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
തയ്യാറാക്കാൻ വേണ്ട ചേരുവകൾ...
കപ്പ 1 കിലോ
ഉണക്കച്ചെമ്മീൻ 1 പിടി
ചുവന്നുള്ളി 10 എണ്ണം
തേങ്ങാപ്പീര അര കപ്പ്
ഉപ്പ് ആവശ്യത്തിന്
കടുക് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
കുറിവേപ്പില രണ്ട് തണ്ട്
പച്ചമുളക് 2 എണ്ണം
തയ്യാറാക്കുന്ന വിധം...
ആദ്യം കപ്പ അല്പം ഉപ്പ് ചേർത്ത് വേവിച്ചെടുക്കണം.
ശേഷം ഉണക്കച്ചെമ്മീൻ ചട്ടിയിൽ നന്നായി വറുത്തെടുക്കണം. എണ്ണ ഒഴിക്കണ്ട.
തേങ്ങാ പീര, പച്ചമുളകും ഉണക്കചെമ്മീനും മിക്സ് ചെയ്ത് മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക. .
ഇനി ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കണം. ഇനി ചുവന്നുള്ളിയും വെളുത്തുള്ളിയും വഴറ്റാം. ഇനി കറിവേപ്പില ചേർത്ത് കൊടുക്കാം.നന്നായി വഴറ്റണം .
ഇനി വേവിച്ച് വച്ചിരിക്കുന്ന കപ്പയും ചെറുതായി ഒന്ന് ഉടച്ച് ചേർത്ത് കൊടുക്കാം.
അവസാനം തേങ്ങാപ്പീര കൂട്ടും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കണം.