ധാരാളം വെള്ളം കുടിക്കുന്നത് വായ്നാറ്റം ഇല്ലാതാക്കാൻ സഹായിക്കും പുകയിലയുടെയും മദ്യത്തിന്റെയും ഉപയോ​ഗം നിർത്താൻ ശ്രമിക്കണം

വായ്നാറ്റം ചിലർക്ക് വലിയ പ്രശ്നം തന്നെയാണ്. വായ്നാറ്റം കാരണം എല്ലാവരുടെയും മുന്നിൽ പോയി നിൽക്കാൻ പോലും ചിലർക്ക് മടിയാണ്. വായ്നാറ്റം മാറാൻ മൗത്ത് വാഷ്ണറാണ് ചിലർ ഉപയോ​ഗിക്കാറുള്ളത്. എന്നിട്ടും വലിയ വ്യത്യാസം ഉണ്ടാകാറില്ല. വായിൽ അണുക്കൾ കൂടുന്നതോട് കൂടി വായ്നാറ്റം രൂക്ഷമാകും. അത് കഴിഞ്ഞ് മറ്റ് അസുഖങ്ങളും പിടിപ്പെടും.

 ചില കാര്യങ്ങൾ ഒഴിവാക്കിയാൽ വായ്നാറ്റാം മാറ്റാനാകും. പുകയിലയുടെയും മദ്യത്തിന്റെയും ഉപയോ​ഗം ആദ്യം നിർത്താൻ ശ്രമിക്കണം. മീൻ, ഇറച്ചി, മധുരപലഹാരങ്ങൾ പോലുള്ള ഭക്ഷണങ്ങൾ കഴിച്ച് കഴിഞ്ഞാൽ‌ നിർബന്ധമായും മൗത്ത് വാഷ്ണർ ഉപയോ​ഗിച്ച് വാ കഴുകണം. ​ഗ്രീൻ ടീയും ബ്ലാക്ക് ടീയും കുടിക്കുന്നതിലൂടെ വായ്നാറ്റം കൂടും. അത് കൊണ്ട് ഇവ നിർബന്ധമായും നിർത്തണം.

 ധാരാളം വെള്ളം കുടിക്കുന്നത് വായ്നാറ്റം ഇല്ലാതാക്കാൻ സഹായിക്കും. ആറ് മാസത്തിലൊരിക്കല്ലെങ്കിലും ഒരു ദന്ത് ഡോക്ടറിനെ കണ്ട് പല്ല് വൃത്തിയാക്കണം. കേക്ക്, എെസ്ക്രീം, ചോക്ലേറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വായ്നാറ്റം ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കും.