Asianet News MalayalamAsianet News Malayalam

കുടവയർ കുറയ്ക്കാം ഈസിയായി; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്. ഇത് വെറും ഒരു ശരീര അഴകിന്റെ മാത്രം പ്രശ്നമായി കാണാവുന്ന ഒന്നല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. കൊഴുപ്പ് രണ്ട് തരത്തിലാണ് വയറ് ഭാഗത്ത് രൂപപ്പെടുന്നത്.

how to reduce belly fat
Author
Trivandrum, First Published Feb 14, 2019, 1:24 PM IST

ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും കുടവയർ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. വയർ കൂടാനുള്ള കാരണമെന്താണെന്ന് മനസിലാക്കിയാൽ കുടവയർ വളരെ എളുപ്പം കുറയ്ക്കാം. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്.

ഇതു വെറും ഒരു ശരീര അഴകിന്റെ മാത്രം പ്രശ്നമായി കാണാവുന്ന ഒന്നല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. കൊഴുപ്പ് രണ്ട് തരത്തിലാണ് വയറുഭാഗത്ത് രൂപപ്പെടുന്നത്. ഒന്ന് തൊലിക്കടിയിൽ രൂപപ്പെടുന്ന സബ്കൂട്ടേനിയസ് ഫാറ്റ്. ഇത്തരത്തിലുള്ള കൊഴുപ്പ് വയറുഭാഗത്ത് മാത്രമല്ല ശരീരത്തിലെവിടെയും രൂപപ്പെടാം. എന്നാൽ വയറിനുള്ളിൽ രൂപപ്പെടുന്ന വിസറൽ ഫാറ്റിന്റെ കഥ മറിച്ചാണ്. ഇത് ആന്തര‍ികാവയവങ്ങളുടെ ചുറ്റുമാണ് രൂപപ്പെടുന്നത്. ഇതാണ് യഥാർഥ വില്ലൻ. 

how to reduce belly fat

ഈ വിസറൽഫാറ്റ് കൂടിയാണ് സെൻ്ട്രൽ ഒബ‍ിസിറ്റി, പോട്ട്ബല്ലി, ബീർബല്ലി എന്നൊക്കെ വിശേഷിപ്പിക്കുന്ന കുടവയർ ഉണ്ടാകുന്നത്. മൊത്തം തടികൂടുന്നതിനെക്കാളും വളരെ അപകടകരമാണ് വയറ് മാത്രമായി കൂടുന്നത്. അടിവയറിലെ കൊഴുപ്പ് കുറഞ്ഞാൽ കുടവയർ വളരെ എളുപ്പം കുറയും. 

ശരിയായ രീതിയിൽ വ്യായാമം ചെയ്താൽ കുടവയർ നിസാരം കുറയ്ക്കാം. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ രാവിലെയോ വെെകിട്ടോ ഒരു മണിക്കൂർ നടക്കുന്നത് ​ഗുണം ചെയ്യും. എയ്റോബിക് വ്യായാമം സ്ഥിരമായി ചെയ്യുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്...

ശരീരഭാരം കുറയ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കൂടുതൽ ദോഷം ചെയ്യും. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കും. മാത്രമല്ല രാവിലെ കഴിക്കാതിരുന്നതിലൂടെ ഉച്ചയ്ക്ക് ഇരട്ടി ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് വയർ ചാടാൻ കാരണമാകുന്നു.

how to reduce belly fat

രാത്രി ഭക്ഷണം നേരത്തെ കഴിക്കാം...

രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് കുടവയർ കൂട്ടാം. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങാൻ പോകുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. നേരെ മറിച്ച് കിടന്നുറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ പിന്നീടും നമ്മൾ ആക്റ്റീവായി  ഇരിക്കുന്നതിലൂടെ കൊഴുപ്പ് പെട്ടെന്ന് അലിഞ്ഞുപോകും. 

ചോറ് ഒഴിവാക്കാം...

വയറ് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിർബന്ധമായും ചോറ് ഒഴിവാക്കുക. ചോറിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയിട്ടുണ്ട്. ആദ്യം  ചോറ് ഒരു നേരമാക്കുക. പതിയെ ഒരു നേരത്തെ ചോറിന്റെ അളവും കുറയ്ക്കുക. പ്ലേറ്റിന്റെ കാൽ ഭാഗം ചോറ്. ബാക്കി ഭാഗത്ത് സാലഡോ മറ്റ് വെജ് വിഭവങ്ങ‌ളോ വയ്ക്കാം.

how to reduce belly fat

ശീതളപാനീയങ്ങൾ ഒഴിവാക്കുക...

വയറ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ശീതളപാനീയങ്ങൾ ഒഴിവാക്കണം. ദിവസവും ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും വിസറൽ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നുവെന്ന് ഒട്ടേറെ പഠനങ്ങളുണ്ട്. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കോൺസിറപ്പാണ് ഈ പ്രശ്നത്തിനു കാരണം. ആവശ്യത്തിലധികം ഫ്രക്ടോസ് ലഭിച്ചാൽ അത് നേരേ കരളിലേക്ക് പോയി കൊഴുപ്പായി അടിയും.  

Follow Us:
Download App:
  • android
  • ios