വീട്ടിലെ പാമ്പ് ശല്യം മാറ്റാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി  

പാമ്പുകളെ എല്ലാവർക്കും പേടിയാണ്. പാമ്പുണ്ടെന്നറിഞ്ഞാൽ പിന്നെ ആ പരിസരത്ത് പോലും പോകാത്തവരുണ്ട്. ഈർപ്പമുള്ള തണുത്ത പ്രദേശങ്ങളിൽ വസിക്ക‌ാനാണ് പാമ്പുകൾക്ക് ഇഷ്ടം. പാമ്പ് വരാതിരിക്കാൻ പല തരത്തിലുള്ള മാർ​ഗങ്ങളും നിങ്ങൾ നോക്കി കാണും.എന്നിട്ടും ഫലം ഉണ്ടായി കാണില്ല. 

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പുകളെ ഒഴിവാക്കാനാകും. പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന കല്ലുകൾ, വിറകുകൾ, പാഴ്‌വസ്തുക്കൾ, ചപ്പുചവറുകൾ തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. എലികൾ തുരന്നുണ്ടാക്കിയ മാളങ്ങൾ അടയ്ക്കുക. കഴിയുമെങ്കിൽ, അവയുടെ കൃത്യമായ വാസസ്ഥലം കണ്ടെത്തി നശിപ്പിക്കുക. പാമ്പുകൾ കടന്നുവരാത്ത തരത്തിലുള്ള മതിലുകളോ വേലികളോ മുറ്റത്തിന് ചുറ്റുമായി പണിയുന്നത് നല്ലതായിരിക്കും.

 ചാക്കുകൾ, ഇഷ്ടികകൾ തുടങ്ങിയ വസ്തുക്കൾ സൂക്ഷിക്കുന്നതിനുവേണ്ടിയുള്ള സ്ഥലം വീട്ടുപരിസരത്തുനിന്നും വളരെ അകലെയാക്കുക. വീട്ടുപരിസരത്ത് പാമ്പിനെ കാണുകയാണെങ്കിൽ, കൂടുതലായും അവ കാണപ്പെടുന്ന സ്ഥലങ്ങളിൽ പ്രാണിഗുളികകൾ ഇടുന്നത് നല്ലതായിരിക്കും. 

മാത്രമല്ല നിങ്ങളുടെ മുറ്റത്തും, വീടിന്റെ എല്ലാ മൂലയിലും അവ വീടിനുള്ളിലേക്ക് കടക്കുന്നതിനെ പ്രതിരോധിക്കാൻ ഇത്തരം പ്രാണിഗുളികകൾ വിതറിയിടാൻ ശ്രമിക്കുക. അത് പോലെ തന്നെ വെളുത്തുള്ളിയും സവാളയും പേസ്റ്റ് രൂപത്തിൽ അരച്ച് അൽപം വെള്ളം ചേർത്ത് വീടിന് ചുറ്റും തളിക്കുന്നത് പാമ്പ് ശല്യം ഇല്ലാതാകാൻ നല്ലതാണ്.