എക്കിള്‍ (Hiccups) ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. ഡയഫ്രത്തിലെ കോച്ചിവലിയാണ് എക്കിളിന് കാരണം. അതേസമയം, എക്കിള്‍ അമിതമാവുന്നത് അപകടകരമാകാറുണ്ട്. 

ന്യുമോണിയ, കിഡ്‌നിക്കുണ്ടാവുന്ന തകരാറുകള്‍ മൂലം ശരീരത്തിലെ ടോക്‌സിന്‍ അളവ് വര്‍ധിക്കുക തുടങ്ങിയ രോഗങ്ങളുടെ പ്രാഥമിക സൂചനകളായും എക്കിള്‍ ഉണ്ടായേക്കാം. എക്കിള്‍ നിര്‍ത്താന്‍ പല വഴികളുമുണ്ട്. എക്കിളിന് ഏറ്റവും നല്ല പരിഹാരം വെള്ളം കുടിക്കുന്നതാണ്.

ശ്വാസം പിടിച്ചു വെച്ച് പതുക്കെ അയച്ചു വിടുന്ന ബ്രെത്ത് എക്സര്‍സൈസ് ചെയ്യുന്നത് എക്കിള്‍ മാറാനുള്ള ഏറ്റവും പ്രാഥമികവും വളരെ പൊതുവായതുമായ വഴിയാണ്. എന്നാല്‍ പഞ്ചസാര കൊണ്ട് എക്കിള്‍ നിര്‍ത്താം എന്ന കാര്യം പലര്‍ക്കും അറിയില്ല.

കുറച്ച് പഞ്ചസാര വായിലിട്ട് അലിച്ചു കഴിച്ചാല്‍ എക്കിള്‍ പ്രശ്‌നം വളരെ പെട്ടന്ന് മാറും.