Asianet News MalayalamAsianet News Malayalam

മുഖം തിളക്കമുള്ളതാക്കാൻ തേൻ; ഉപയോ​ഗിക്കേണ്ട വിധം ഇങ്ങനെ

തേൻ ദിവസവും മുഖത്ത് പുരട്ടുന്നത് ​മുഖക്കുരു വരാതിരിക്കാൻ ഗുണം ചെയ്യും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ, മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാനും വളരെ നല്ലതാണ് തേൻ. 

How To Use Honey To Get Glowing Skin
Author
Trivandrum, First Published Nov 24, 2018, 3:02 PM IST

ആരോ​​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും വളരെ നല്ലതാണ് തേൻ. തേൻ പതിവായി ഉപയോ​ഗിക്കുന്നത് ചർമ്മസൗന്ദര്യം വർധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ധാരാളം ആന്റിഒാക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ മുഖം തിളങ്ങാൻ സഹായിക്കുന്നു. തേൻ ദിവസവും മുഖത്ത് പുരട്ടുന്നത് ​മുഖക്കുരു വരാതിരിക്കാൻ ഗുണം ചെയ്യും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ, മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ വളരെ നല്ലതാണ് തേൻ. തേൻ ഉപയോ​ഗിക്കേണ്ട വിധം ഇങ്ങനെയൊക്കെ...

How To Use Honey To Get Glowing Skin

1. തേനും മഞ്ഞളും കൂടിച്ചേര്‍ത്ത് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുഖം വൃത്തിയാകാനും നിറം വര്‍ധിക്കാനും ഗുണം ചെയ്യും.

2. ഒരു സ്പൂണ്‍ പാല്‍പ്പൊടിയിലേക്ക് ഒരു സ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ക്കുക. അല്പം തേനും ബദാം ഓയിലും ചേര്‍ത്ത്  നല്ലപോലെ മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടിയാല്‍ മുഖം സുന്ദരമാവും.

3. രണ്ടു സ്പൂണ്‍ തേന്‍ തുല്യ അളവിലുള്ള ഓറഞ്ച് ജ്യൂസുമായി ചേര്‍ത്ത്  മുഖത്തും പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കും.

How To Use Honey To Get Glowing Skin

4. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ പോകാന്‍ തേനും കറുവപ്പട്ട പൊടിയും ചേര്‍ത്തിളക്കിയ കുഴമ്പ് മുഖക്കുരുവിന് മുകളില്‍ പുരട്ടാം. രാത്രിയില്‍ പുരട്ടിയതിന് ശേഷം രാവിലെ ചെറു ചൂട് വെള്ളത്തില്‍ കഴുകി കളയുക.

5. തേന്‍ ആഴ്ച്ചയിൽ  രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റും.

6. തേന്‍ അല്‍പം ചൂടാക്കി തൈരു ചേര്‍ത്ത് മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകാം.

7. ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകൾ കൂടുതൽ മൃദുവാകാൻ സഹായിക്കും.

8. കറുവാപ്പട്ട പൊടിച്ചതും നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും തേയ്ക്കുക. അല്‍പസമയം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.
 

Follow Us:
Download App:
  • android
  • ios