ഏറ്റവും ലൈംഗിക സംതൃപ്തി അനുഭവിയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്. ഇരുപത്തിയാറ് രാജ്യങ്ങളിലായി ഡ്യൂറെക്സ് നടത്തിയ സര്‍വ്വേയില്‍ ഇന്ത്യയ്ക്ക് എട്ടാം സ്ഥാനമാണ് ലഭിച്ചത്.
പതിനാറു മുതല്‍ പ്രായമുള്ള ഇരുപത്താറായിരം ആളുകളില്‍ നടത്തിയ പഠനത്തില്‍ 56 ശതമാനം പേരും ലൈംഗിക തൃപ്തി അനുഭവിക്കുന്നവരാണെന്ന് പറയുന്നു.
സ്വിറ്റ്സര്‍ലന്‍ഡ് ജനതയാണ് ഈ കാര്യത്തില്‍ ഏറ്റവും സംതൃപ്തര്‍. സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നെതെര്‍ലാണ്ട്, മെക്സിക്കോ, ഓസ്ട്രേലിയ, നൈജീരിയ, ജര്‍മ്മനി, ചൈന എന്നീ രാജ്യങ്ങളാണ് പത്തില്‍ പെടുന്ന ഇന്ത്യയ്ക്ക് ഒപ്പമുള്ള രാജ്യങ്ങള്‍.
ഏറ്റവും അതിശയകരമായ കാര്യം ഏറ്റവും പ്രണയ സുരഭിലമായ രാജ്യം എന്നറിയപ്പെടുന്ന ഫ്രാന്‍സും ലൈംഗികതയില്‍ തുറന്ന സമീപനമുള്ള യു എസും യു കെയും ആദ്യ പത്തില്‍ സ്ഥാനം നേടിയില്ല.
