ഹൈദരാബാദ്: ജോലി സ്ഥലത്ത് ലൈംഗിക ചൂഷണങ്ങള്‍ വിധേയമാകുന്ന 70 ശതമാനം സ്ത്രീകളും പരാതി നല്‍കാറില്ലെന്ന് ദേശീയ വനിത കമ്മീഷന്‍. ദേശീയ വനിത കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി സത്ബീര്‍ ബേദിയാണ് ഇത് വെളിപ്പെടുത്തിയത്. തെലുങ്കാന വനിത കമ്മീഷന്‍റെ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഇവര്‍.

എന്നാല്‍ നിയമം ഉപയോഗിക്കുന്നവരില്‍ ഇത് ഒരു ബ്ലാക്മെയില്‍ ഉപാധിയായി കാണുന്നവരും കുറവല്ലെന്ന് ദേശീയ വനിത കമ്മീഷന്‍ അംഗം പറയുന്നു. 2013 ലെ സെക്ഷ്വല്‍ ഹരാസ്മെന്‍റ് ഓഫ് വുണ്‍ ഇന്‍ വര്‍ക്ക് പ്ലേയ്സ് (പ്രിവന്‍ഷന്‍, പ്രോഹിബിഷന്‍,റീഡ്രെസല്‍) ആക്ട് സ്ത്രീകള്‍ക്ക് വേണ്ടിയാണ് എന്നാല്‍ ഇപ്പോഴും ഇത് സംബന്ധിച്ച് ശക്തമായ ബോധവത്കരണം നടക്കുന്നില്ല എന്നതാണ് സത്യം. ബേദി പറയുന്നു.