40 വയസ്സിനു ശേഷമുള്ള സ്ത്രീകളിൽ വൃക്കകളെ തകരാറിലാക്കുന്ന 5 ദൈനംദിന ശീലങ്ങൾ
ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്ക. വൃക്കകളുടെ ആരോഗ്യം സംരക്ഷിച്ചാൽ മാത്രമേ നിങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. 40 വയസ്സിനു ശേഷമുള്ള സ്ത്രീകളിൽ വൃക്കകളെ തകരാറിലാക്കുന്ന 5 ദൈനംദിന ശീലങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

നിരന്തരമായി മരുന്നുകൾ കഴിക്കുന്നത്
നിരന്തരമായി മരുന്നുകൾ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യം തകരാറിലാക്കാൻ കാരണമാകുന്നു. ഓവർ ദി കൗണ്ടർ വേദനസംഹാരികൾ, പനി എന്നിവയ്ക്കുള്ള മരുന്നുകൾ വൃക്കകളെ തകരാറിലാക്കാൻ സാധ്യതയുണ്ട്.
വെള്ളം കുടിക്കാതിരിക്കുക
വൃക്കകൾ പ്രവർത്തിക്കണമെങ്കിൽ വെള്ളം ആവശ്യമാണ്. അതിന് ആവശ്യമായ വെള്ളം കുടിക്കാതിരിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അമിതമാകരുത്
ശരീരാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രോട്ടീൻ അത്യാവശ്യമാണ്. എന്നാൽ ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നത് ആരോഗ്യത്തിന് നല്ലതല്ല. അത് വൃക്കകൾ തകരാറിലാവാൻ കാരണമാകും.
മൂത്രം പിടിച്ചുവെയ്ക്കരുത്
മൂത്രം പിടിച്ചുവയ്ക്കുന്ന പ്രവണത ആരോഗ്യത്തിന് നല്ലതല്ല. ഇത് വൃക്കകളുടെ പ്രവർത്തനത്തിന് തടസമാകുന്നു. നിരന്തരമായി മൂത്രം പിടിച്ചുവെയ്ക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകും.
ശ്രദ്ധിക്കാം
ദിവസവുമുള്ള ഈ ദൈനംദിന ശീലങ്ങൾ നിങ്ങളുടെ വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

