Asianet News MalayalamAsianet News Malayalam

പുരുഷവന്ധ്യതയും ബീജങ്ങളുടെ കുറവും; 2,600 പേരിൽ പഠനം നടത്തി, അവസാനം പഠനത്തിൽ കണ്ടെത്തിയത്

പശ്ചാത്യ രാജ്യങ്ങളിൽ പുരുഷ വന്ധ്യത വർദ്ധിച്ച് വരികയാണ്. ആധുനിക ജീവിതശൈലി, പുകവലി,അമിത മദ്യപാനം എന്നിവയാണ് പുരുഷ വന്ധ്യത വർദ്ധിക്കാനുള്ള  പ്രധാനകാരണങ്ങൾ. ബീജങ്ങൾ കുറയുന്നതിന്റെ കാരണങ്ങളെ പറ്റി ഒരു കൂട്ടം ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. യുഎസിലെയും യൂറോപ്പിലെയും വന്ധ്യത ക്ലീനിക്കുകൾ സന്ദർശിച്ച 2,600 പേരിൽ നിന്ന് പഠനം നടത്തിയപ്പോൾ ​ഗവേഷകർ കണ്ടെത്തിയത് ‍ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.

infertiliy and sperm count causes study
Author
Trivandrum, First Published Oct 12, 2018, 9:47 PM IST

പശ്ചാത്യ രാജ്യങ്ങളിൽ പുരുഷ വന്ധ്യത വർദ്ധിച്ച് വരികയാണ്. ആധുനിക ജീവിതശൈലി, പുകവലി,അമിത മദ്യപാനം എന്നിവയാണ് പുരുഷ വന്ധ്യത വർദ്ധിക്കാനുള്ള  പ്രധാനകാരണങ്ങൾ. ബീജങ്ങൾ കുറയുന്നതിന്റെ കാരണങ്ങളെ പറ്റി ഒരു കൂട്ടം ​ഗവേഷകർ പഠനം നടത്തുകയായിരുന്നു.

യുഎസിലെയും യൂറോപ്പിലെയും വന്ധ്യത ക്ലീനിക്കുകൾ സന്ദർശിച്ച 2,600 പേരിൽ നിന്ന് പഠനം നടത്തിയപ്പോൾ ​ഗവേഷകർ കണ്ടെത്തിയത് ‍ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം എല്ലാ വർഷവും 2 ശതമാനം കുറഞ്ഞുവരികയാണെന്ന് പഠനത്തിൽ പറയുന്നു. 

1973 മുതൽ 2011 വരെ പാശ്ചാത്യരാജ്യങ്ങളിൽ ബീജങ്ങളുടെ എണ്ണത്തിൽ 59% കുറവുണ്ടായെന്നും പഠനത്തിൽ പറയുന്നു. രാസവസ്തുക്കളുടെ ഉപയോ​ഗം, ഹോർമോൺ വ്യാതിയാനം,മാനസിക സമ്മർദ്ദം, പുകവലി, പൊണ്ണത്തടി ,കഫീൻ, പ്രോസസ് ചെയ്ത മാംസങ്ങളുടെ ഉപയോ​ഗം എന്നിവയാണ് ബീജം കുറയാനുള്ള പ്രധാനകാരണമായി പഠനങ്ങളിൽ പറയുന്നത്.

ബീജങ്ങളിൽ തന്നെ രണ്ട് തരം ഉണ്ടെന്നും ആരോ​​​ഗ്യമില്ലാത്ത ബീജങ്ങൾ മനുഷ്യന്റെ ജീവന് തന്നെ ആപത്താണെന്നാണ് ​ഗവേഷകർ പറയുന്നത്. മിക്ക പുരുഷന്മാരിലും ടെസ്റ്റോസ്റ്റിറോൺ അളവ് കുറഞ്ഞു വരികയാണെന്നും പഠനത്തിൽ പറയുന്നു. ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുകയാണെങ്കിൽ അത് കുഞ്ഞിനെയാകും കൂടുതൽ ബാധിക്കുകയെന്ന് ജെയിംസ് ഹോട്ടലിം​ഗ് പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios