ചെവിയടപ്പിക്കുന്ന ഹോണുമായി സൈക്കിളില്‍ തിരക്കുളള റോഡില്‍ സവാരി- വീഡിയോ കാണാം

ലണ്ടണ്‍ പൊതുവെ തിരക്കുളള നഗരമാണ്. വാഹനങ്ങളുടെ തിരക്ക് കാരണം കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. വാഹനങ്ങളുടെ ശബ്ദം തന്നെ സഹിക്കാന്‍ പറ്റാത്തതാണ് അതിനിടയില്‍ സൈക്കിളില്‍ ചെവിയടപ്പിക്കുന്ന തരത്തില്‍ ഹോണ്‍ കൂടി ഘടിപ്പിച്ച് ഒരാള്‍ യാത്ര ചെയ്താല്‍ എന്തായിരിക്കും അവസ്ഥ? അതാണ് കഴിഞ്ഞ ദിവസം ലണ്ടണ്‍ നഗരത്തില്‍ സംഭവിച്ചത്. 

കാല്‍നടയാത്രക്കാര്‍ക്ക് ശല്യമാകുംവിധം അവരുടെ പുറകില്‍ വന്ന് ഹോണ്‍ അടിക്കുകയായിരുന്നു ആ സൈക്കിള്‍ യാത്രക്കാരന്‍ ചെയ്തത്. അയാള്‍ തന്നെയാണ് സംഭവത്തിന്‍റെ രസകരമായ വീഡിയോ പുറത്തുവിട്ടതും. പലരും പേടിച്ച് ഓടുന്നതും ചീത്ത വിളിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ഒരാള്‍ സൈക്കിള്‍ സവാരി നടത്തിയാളെ കൈയേറ്റം ചെയ്യുക വരെയുണ്ടായി. 


വീഡിയോ കാണാം