മുട്ട വെജ് ആണോ അതോ നോൺവെജോ? ജീവനുളള പിടക്കോഴിയില്‍ നിന്ന് ലഭിക്കുന്നത് കൊണ്ട് മുട്ട ഒരു നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമല്ലാതെ മറ്റെന്താണ് എന്നായിരിക്കും എല്ലാവരുടെയും ഉത്തരം. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. മുട്ട സസ്യഭക്ഷണം തന്നെ എന്ന് ശാസ്ത്രലേകത്തിന്‍റെ പുതിയ കണ്ടുപിടിത്തം.

മുട്ടയ്ക്ക് മൂന്നു ഭാഗങ്ങളുണ്ട്, പുറംതോട്, മഞ്ഞ, മുട്ട വെള്ള എന്നിവയാണവ. മുട്ടയുടെ വെള്ളയിൽ (ആൽബുമിൻ) പ്രോട്ടീൻ മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാൽ മഞ്ഞക്കുരുവിൽ പ്രോട്ടീൻ, കൊളസ്ട്രോൾ, ഫാറ്റ് (കൊഴുപ്പ്) ഇവ അടങ്ങിയിരിക്കുന്നു. നാം ദിവസവും ഉപയോഗിക്കുന്ന മുട്ടയിൽ ഭ്രൂണം ഉണ്ടാവില്ല. അതുകൊണ്ടു തന്നെ ഒരു പക്ഷിയെയോ മൃഗത്തെയോ കഴിക്കുന്ന ഘട്ടത്തിലേക്ക് അത് വികസിച്ചിട്ടില്ല. 

ഒരു പിടക്കോഴി ആറുമാസം പ്രായമായാൽ ദിവസവും അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മുട്ടയിടും. മുട്ടയിടുന്നതിനു മുന്‍പ് പിടക്കോഴി ഇണചേർന്നിട്ടുണ്ടാവണമെന്നില്ല. ഈ മുട്ടകളെല്ലാം പ്രത്യുല്പ്പാദനം നടത്താത്തവ (unfertilized) ആണ്. നാം വാങ്ങുന്ന മുട്ടകളും ഇത്തരത്തിലുളളവ ആയിരിക്കും. അതുകൊണ്ട്തന്നെ മുട്ട സസ്യഭക്ഷണം തന്നെ എന്ന് ശാസ്ത്രലോകം പറയുന്നു.