കൈറോ: ലോകത്തിലെ ഏറ്റവും ഉയരമുള്ള പുരുഷന്‍ ലോകത്തിലെ ഏറ്റവും കുഞ്ഞുപെണ്ണിനെ കണ്ടുമുട്ടി. ഈജിപ്തില്‍ നടന്ന ഫോട്ടോഷൂട്ടിലാണ് ഇരുവരും ഒരുമിച്ചത്. തുര്‍ക്കിക്കാരനായ സുല്‍ത്താന്‍ കോസെന് എട്ട് അടിയും 9 ഇഞ്ചും നീളമുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ പെണ്ണായ നഗ്പൂരില്‍നിന്നുളള ജ്യോതി ആംഗെയുടെ ഉയരം 62.8 സെന്‍റീമീറ്ററാണ്. ആതായത് 2 അടി 9 ഇഞ്ച്. ഇരുവരും തങ്ങളുടെം ഉയരം കൊണ്ട് ലോക റെക്കോര്‍ഡ് നേടിയവരാണ്. 

നൈലിന്‍റെ പടിഞ്ഞാറന്‍ തീരത്തുള്ള ഗിസ്സയില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. 25 വയസ്സാണ് അംഗേയ്ക്ക്. 36 കരനാണ് സുല്‍ത്താന്‍. ഈജിപ്തിന്‍റെ വിനോദ സഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഈജിപ്ഷ്യന്‍ ഗവണ്‍മെന്‍റാണ് ഇരുവരെയും ഒരുമിച്ച് നൈലിന്‍റെ തീരത്തെത്തിച്ചത്.