ശരീരം ചൊറിഞ്ഞു തടിക്കാലാണു പ്രധാനപ്പെട്ട മറ്റൊരു ലക്ഷണം. കൂടാതെ ചര്‍മ്മം വരണ്ടതായി മാറുകയും ചെയ്യുന്നു. 

എപ്പോഴും ഉറക്കം തൂങ്ങുകയും ക്ഷീണം ഉണ്ടാകുകയും ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. വൃക്ക പണിമുടക്കുന്നതു കൊണ്ടാകാം ഇങ്ങനെ. 

രക്തത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവു വര്‍ധിക്കുന്നതു മൂലം ഹൃദയസ്പന്ദനം താളം തെറ്റുന്നതായി തോന്നുന്നു. 

മസിലുകളുടെ കോച്ചിപ്പിടുത്തവും വിറയലുമാണു വൃക്കതകരാറിലായതിന്‍റെ മറ്റൊരു പ്രശ്‌നം. 

രോഗം ഗുരുതരമാകുമ്പോള്‍ കൈകാലുകളില്‍ നീരുവയ്ക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യന്നു.