വ്യത്യസ്തമായ പിറന്നാള്‍ ആഘോഷങ്ങളും വിവാഹാഘോഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ശ്രദ്ധ നേടാറുണ്ട് . 

വ്യത്യസ്തമായ പിറന്നാള്‍ ആഘോഷങ്ങളും വിവാഹാഘോഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ശ്രദ്ധ നേടാറുണ്ട് . പിറന്നാളിന് കേക്ക് മുറിക്കുന്നതില്‍ എന്ത് പുതുമയാണ് ഉളളത്? എന്നാല്‍ ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കേക്ക് മുറിച്ചാലോ ? കോഴിക്കോട് ജില്ലയിലെ മഞ്ചാന്തറ സ്വദേശി ഒന്തമ്മല്‍ പവിത്രനാണ് കഥയിലെ താരം. കഴിഞ്ഞദിവസം ഭാര്യയുടെ പിറന്നാളിന് വ്യത്യസ്തരീതിയില്‍ ഇവര്‍ കേക്ക് മുറിച്ചതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

മരം വെട്ടുകാരനായ തന്റെ ആയുധമുപയോഗിച്ച് കേക്ക് മുറിച്ചാലോ എന്ന പവിത്രന്‍റെ ചിന്തയിലാണ് ഇത് സംഭവിച്ചത്. തീരുമാനം വീട്ടുകാര്‍ അംഗീകരിച്ചതോടെ മരം വെട്ടാനുപയോഗിക്കുന്ന ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കേക്ക് മുറിക്കുകയായിരുന്നു. സുഹൃത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വാട്സാപ്പില്‍ പോസ്റ്റ് ചെയ്തതോടെ പവിത്രന്റെ പിറന്നാളാഘോഷം വൈറലായി. 

വീഡിയോ കാണാം...