Asianet News MalayalamAsianet News Malayalam

ഇൗ ജീവിത ശൈലിയും ഭക്ഷണ​രീതിയും മാറ്റിയില്ലെങ്കിൽ കാൻസർ നിങ്ങളെ ​ തേടിയെത്തും

Lifestyle Habits Are The Top Reasons You Can Get Cancer
Author
First Published Feb 14, 2018, 5:51 PM IST

ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യതയെന്നാണ്​ ഗവേഷണങ്ങൾ പറയുന്നത്​. പുകവലി, അമിതവണ്ണം, മദ്യപാനം, ഭക്ഷണശീലം എന്നിവയാണ്​ കാൻസറിനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്​. രോഗം വന്നശേഷം സുഖപ്പെടുത്തുന്നതിനേക്കാൾ ഉത്തമം രോഗപ്രതിരോധമാണ്​. കാൻസർ മുക്​ത ജീവിതത്തിനായി ചില ജീവിത, ഭക്ഷണ രീതികൾ ഉപേക്ഷിച്ചേ മതിയാകൂ. അവ ഇതാണ്​: 

1. പുകയിലയുടെ ഉപയോഗം

Lifestyle Habits Are The Top Reasons You Can Get Cancer

കാൻസറിന്​ സാധ്യതയുള്ള ഏറ്റവും പ്രധാനവും സാധാരണവുമായ കാരണമാണ്​ പുകയിലയുടെ ഉപയോഗം. ലോകവ്യാപകമായി ഇതിനെതിരെ ബോധവത്​കരണം നടക്കുന്നുവെങ്കിലും ഇതുവഴിയുള്ള കാൻസർ ബാധയും മരണവും വർധിക്കുകയാണ്​. എന്നിരുന്നാലും പുകയിലക്കെതിരെയുള്ള യുദ്ധം തുടർന്നേ മതിയാകൂ. 

2. അമിതവണ്ണം  

Lifestyle Habits Are The Top Reasons You Can Get Cancer

അമിതവണ്ണത്തിന്​ പല കാരണങ്ങൾ ഉണ്ട്​. എന്നാൽ ഇവ കാൻസറിന്​ പ്രധാനകാരണമായി മാറുന്നു. മികച്ച ശാരീരിക ക്ഷമതയും ആരോഗ്യവും നിലനിർത്തുകയാണ്​ ഇതുവഴിയുള്ള കാൻസറിനെ ചെറുക്കാനുള്ള പോംവഴി. 

3. മദ്യപാനം

Lifestyle Habits Are The Top Reasons You Can Get Cancer

പാൻക്രിയാസ്​, ഉദരം എന്നിവിടങ്ങളിലെ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്​ മദ്യപാനം. അമിതമദ്യപാനം കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. ദീർഘകാലാടിസ്​ഥാനത്തിൽ മദ്യപാനം കരൾ കാൻസറിനു വഴിവെക്കും. വായ, തൊണ്ട, കുടൽ, മലാശയം, സ്​തനം എന്നിവിടങ്ങളിലെ കാൻസറിനും മദ്യപാനം കാരണമാകാറുണ്ട്​.   

4. അമിതമായി വെയിൽകൊള്ളുന്നത്​

Lifestyle Habits Are The Top Reasons You Can Get Cancer

അമിതമായി വെയിൽ കൊള്ളുന്നത്​ ശരീരത്തിൽ അൾട്രാവയലറ്റ്​ രശ്​മികൾ ഏൽക്കാൻ ഇടയാക്കുകയും ഇത്​ നോൺ മെലനോമ എന്ന ത്വക്​ കാൻസറിന്​ കാരണമാവുകയും ചെയ്യും. അമിതമായി അൾട്രാവയലറ്റ്​ രശ്​മികൾ ഏൽക്കുന്നത്​ ത്വക്കിലെ ഡി.എൻ.എയുടെ നാശത്തിന്​ കാരണമാവുകയും ഇത്​ കോശങ്ങളുടെ അമിതവളർച്ചക്ക്​ കാരണമായി കാൻസറിലേക്ക്​ എത്തിക്കുകയും ചെയ്യും. 

5. ചുവന്നതും സംസ്​ക്കരിച്ചതുമായ മാംസം കഴിക്കുന്നത്​ 

Lifestyle Habits Are The Top Reasons You Can Get Cancer

ചുവന്നതും സംസ്​ക്കരിച്ചതുമായ മാംസം കാൻസർ ക്ഷണിച്ചുവരുത്തും. മാംസം നിർബന്ധമായവർക്ക്​ ആഴ്​ചയിൽ ഒന്നോ രണ്ടോ തവണ ചെറിയ അളവിൽ നിയന്ത്രിക്കുന്നത്​ ഗുണകരമായിരിക്കും. ശീതികരിച്ചതും മസാലയിട്ടതും ഉപ്പിട്ടതുമായി വിവിധ രീതിയിൽ സൂക്ഷിച്ച മാംസം വാങ്ങി കഴിക്കുന്നത്​ കാൻസർ സാധ്യത വർധിപ്പിക്കും. 

6. ടാൽക്കം പൗഡറി​ന്‍റെ ഉപയോഗം

Lifestyle Habits Are The Top Reasons You Can Get Cancer

സ്​ത്രീകളിൽ ആണ്​ ടാൽക്കം പൗഡറി​ന്‍റെ ഉപ​യോഗം കൂടുതലായി കാണുന്നത്​.  ആർത്തവകാലത്ത്​ ടാൽക്കം പൗഡർ ഉപ​യോഗിക്കുന്നത്​ എൻഡോമെട്രിയൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. 

7. മധുരപാനീയങ്ങൾ

Lifestyle Habits Are The Top Reasons You Can Get Cancer

മധുരം അമിതമായി ഉപ​യോഗിച്ച സോഡ ഇനത്തിലുള്ളതും അല്ലാത്തതുമായ പാനീയങ്ങൾ സ്​ത്രീകളിൽ എൻഡോമെട്രിയൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. ഇവയുടെ ഉപ​യോഗം ശരീത്തിലെ പഞ്ചസാരയുടെ അളവ്​ ഉയർത്തുകയും അമിതവണ്ണത്തിനും ഗർഭാശയം, മൂത്രാശയ, പാൻ​ക്രിയാസ്, സ്​തനം എന്നിവിങ്ങളിലെ​ കാൻസറിനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. ഇത്തരം പാനീയങ്ങളുടെ ഉപ​േയാഗം പരമാവധി ചുരുക്കുകയാണ്​ പ്രതിവിധി. 

8. ഉപ്പിന്‍റെ അമിത ഉപ​യോഗം

Lifestyle Habits Are The Top Reasons You Can Get Cancer

ഭക്ഷണത്തിലെ അമിത അളവിലുള്ള ഉപ്പ്​ പ്രയോഗം വയറിലെ കാൻസറിന്​ കാരണമാകും. ശരീരത്തിന്​ ആവശ്യമുള്ള സോഡിയം ഭക്ഷണത്തിൽ നിന്ന്​ തന്നെ സ്വീകരിക്കും. അതിനാൽ യഥാർഥത്തിൽ ഭക്ഷണത്തിൽ ഉപ്പ്​ ഉപ​യോഗിക്കേണ്ടതില്ല. 
 

Follow Us:
Download App:
  • android
  • ios