വയറിന്‍റെ വലതുവശത്തു മുകള്‍ ഭാഗത്തായി ഉണ്ടാകുന്ന ശക്തമായ വേദന സൂക്ഷിക്കുക. ഗോള്‍ബ്ലാഡര്‍, ഹൈപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്കും ഈ വേദന ഉണ്ടാകാം.

വിശപ്പില്ലായ്മ പെട്ടന്നു ശരീരഭാരം കുറയുക മറ്റു ശരീരക അസ്വസ്ഥതകള്‍ എന്നിവ കണ്ടാല്‍ ഡോക്ടറെ സമീപിക്കുക.

എന്തുകഴിച്ചാലും പെട്ടന്നു വയര്‍ നിറഞ്ഞതായി തോന്നുന്നുണ്ടെങ്കിലും സൂക്ഷിക്കണം.

ചര്‍മ്മത്തിലും കണ്ണുകളിലും മഞ്ഞനിറം കാണപ്പെടുന്നതു ലിവര്‍ ക്യാന്‍സറിന്റെ ലക്ഷണമായിക്കൂടി കാണക്കാക്കാറുണ്ട്.

ലിവറിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാതെ വരുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടും.

മനംപുരട്ടല്‍ ഛര്‍ദ്ദി എന്നിവയും സൂക്ഷിക്കണം.