Asianet News MalayalamAsianet News Malayalam

കരൾ രോ​ഗങ്ങളും ചികിത്സകളും; ഡോ.വിനയചന്ദ്രന്‍ സംസാരിക്കുന്നു

കരള്‍ രോഗങ്ങളും ദഹന സംബന്ധമായ മറ്റ്‌ രോഗങ്ങളും ചികിത്സകളും എന്ന വിഷയത്തെ സംബന്ധിച്ച്‌ കോഴിക്കോട്‌ കോപ്രേറ്റീവ്‌ ഹോസ്‌പിറ്റലിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി മേധാവിയായ ഡോ.വിനയചന്ദ്രന്‍ നായര്‍ സംസാരിക്കുന്നു.

Liver disease symptoms and treatment
Author
Trivandrum, First Published Sep 26, 2018, 3:06 PM IST

മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ.  നമ്മൾ കഴിക്കുന്ന ആഹാരം വയറ്റിലും കുടലിലും ദഹിക്കുന്നു. പിന്നീട് രക്‌തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിനു വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത്  കരളാണ്. കൂടാതെ പ്രോട്ടീനുകൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന അമോണിയ എന്ന വസ്തു യൂറിയയാക്കി മാറ്റി വൃക്കകൾ  വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു. 

ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലർന്ന പദാർത്ഥങ്ങളെയും കരൾ നിരുപദ്രവകാരികളാക്കി മാറ്റുന്നു. ശരീരത്തിന് ആവശ്യമായ തോതിൽ കൊളസ്ട്രോൾ നിർമ്മിക്കുന്നത് കരളിലാണ്. ഫാറ്റി ലിവർ ഇപ്പോൾ പലർക്കും വലിയ പ്രശ്നമായി മാറിയിരിക്കുയാണ്. കരള്‍ രോഗങ്ങളും ദഹന സംബന്ധമായ മറ്റ്‌ രോഗങ്ങളും ചികിത്സകളും എന്ന വിഷയത്തെ സംബന്ധിച്ച്‌ കോഴിക്കോട്‌ കോപ്രേറ്റീവ്‌ ഹോസ്‌പിറ്റലിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി മേധാവിയായ ഡോ.വിനയചന്ദ്രന്‍ നായര്‍ സംസാരിക്കുന്നു.

അമിതകൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്ന അവസ്ഥയാണ്‌ ഫാറ്റി ലിവര്‍ എന്ന്‌ പറയുന്നത്‌. അത്‌ പലവിധ കാരണങ്ങളാല്‍ ഉണ്ടാകുന്നു. മദ്യപാനം,പ്രമേഹം,ശരീരത്തിലെ കൊഴുപ്പിന്റെ അളവ്‌ വര്‍ദ്ധിക്കുക, പലതരത്തിലുള്ള മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കുക, വ്യായാമമില്ലാത്ത ജീവിതം നയിക്കുക, ഇവയൊക്കെയാണ് ലിവറില്‍ കൊഴുപ്പ്‌ കൂടാനുള്ള കാരണങ്ങളെന്ന് ഡോ.വിനയചന്ദ്രന്‍ പറയുന്നു. ദഹനം സുഖമമാക്കുന്നതിന് ശരീരത്തിന്‌ അനുകൂലമായിട്ടുള്ള ഭക്ഷണങ്ങള്‍ മാത്രം കഴിക്കാന്‍ ശ്രമിക്കണമെന്ന്‌ ഡോ.വിനയചന്ദ്രന്‍ പറയുന്നു.
 
എന്റോസ്‌കോപ്പി ചെയ്‌താല്‍ മാത്രമേ അള്‍സര്‍ രോഗം ഉണ്ടോ എന്നറിയാന്‍ സാധിക്കൂവെന്നും അദ്ദേഹം പറയുന്നു. വായിലുള്ള ഭക്ഷണം ആമാശയത്തിലേക്ക്‌ എത്തിക്കുകയാണ് അന്നനാളത്തിന്റെ പ്രധാന പ്രവർത്തനം. ഭക്ഷണം ആമാശയത്തില്‍ എത്തിക്കഴിഞ്ഞാല്‍ കൂട്ടികലര്‍ത്തുന്ന പ്രവര്‍ത്തനമാണ്‌ നടക്കുന്നത്‌. ക്രമമായി ചെറുകുടലിലേക്ക്‌ കടത്തിവിടും. ഭക്ഷണത്തിന്റെ പോഷകമൂല്യവും ആഗികരണം ചെയ്യുന്നത്‌ ചെറുകുടലാണ്‌. വന്‍കുടലാണ്‌ മലമായി പുറന്തള്ളുന്നതെന്ന്‌ ഡോ.വിനയചന്ദ്രന്‍ പറഞ്ഞു.

കരള്‍ രോഗങ്ങളും ദഹന സംബന്ധമായ മറ്റ്‌ രോഗങ്ങളും ചികിത്സകളും എന്ന വിഷയത്തെ സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ ഡോ.വിനയചന്ദ്രന്‍ സംസാരിക്കുന്നു...

Follow Us:
Download App:
  • android
  • ios