ഹണിമൂണ്‍ ആഘോഷിക്കുന്ന ദമ്പതികളില്‍ നിന്നാണ് ഈ രംഗം തുടങ്ങുന്നത്. ഒരു രാത്രിക്ക് ശേഷം പുറത്ത് പോയി എത്തുന്ന ഭര്‍ത്താവിന്‍റെ ഫോണ്‍ കാണുന്നില്ല. അത് നഷ്ടപ്പെട്ടുവെന്ന് അവര്‍ക്ക് ബോധ്യമാകുന്നു. പിന്നെ സംഭവിച്ചത് എന്താണ്.

ഇന്ത്യയിലെ 5 ല്‍ 1 ദമ്പതികളും തങ്ങളുടെ ഏതെങ്കിലും സ്വകാര്യ നിമിഷം ക്യാമറയില്‍ പകര്‍ത്തുന്നു എന്നാണ് കണക്ക്. ഇത് ശരിക്കും ഇരയാകുവാന്‍ അവര്‍ നിന്ന് കൊടുക്കുന്നതിന് തുല്യമാണ്. അനധികൃതമായി ഇത്തരം സ്വകാര്യ നിമിഷങ്ങള്‍ ചോരുന്നത് മൂലം രാജ്യത്ത് സംഭവിക്കുന്ന ബ്ലാക്മെയില്‍, ലൈംഗിക ചൂഷണം, വിവാഹമോചന കേസുകള്‍ വര്‍ദ്ധിക്കുകയാണ്. 

ഇതിലേക്കാണ് പ്രമുഖ കോണ്ടം നിര്‍മ്മാതാക്കളായ മെന്‍ഫോര്‍സിന്‍റെ 3മിനുട്ട് വീഡിയോ വിരല്‍ ചൂണ്ടുന്നത്.