സ്ത്രീയുടെ വായ കണ്ടു ദന്തഡോക്ടര്‍ ഞെട്ടിപ്പോയി

First Published 26, Oct 2017, 10:53 AM IST
MAGGOTS in between their yellow teeth
Highlights

ഇന്ത്യയിലെ ഒരു സ്ത്രീയുടെ വായ കണ്ടു ദന്തഡോക്ടര്‍ ഞെട്ടിപ്പോയി എന്നു റിപ്പോര്‍ട്ടുകള്‍. പരിശോധനയ്ക്കിടയില്‍ രോഗിയുടെ വായില്‍ നിറയെ പുഴുക്കളെയാണു ഡോക്ടര്‍ക്കു കാണാന്‍ സാധിച്ചത്. രോഗിയുടെ ചുണ്ടിന്റെ ഭാഗത്ത് നിറയെ പുഴുക്കള്‍ ഉണ്ടായിരുന്നു. ഇതു മൂലം ഈ ഭാഗത്തെ മാംസം അഴുകിയ നിലയിലായിരുന്നു. 

മഞ്ഞ നിറത്തിലുള്ള പല്ലുകളും വൃത്തിയില്ലാത്ത മോണയുമായിരുന്നു ഈ സ്ത്രീയുടെത്. മോണകള്‍ക്കിടയില്‍ കാണപ്പെടുന്ന മയിയാസിസ് രോഗബാധിതയായിരുന്നു ഇവര്‍ എന്നു ഡോക്ടര്‍ പറയുന്നു. വൃത്തിക്കുറവു മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ഡോക്ടര്‍ തന്നെയാണ് ഇവരുടെ മോണയുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. എന്തായാലും സംഭവം സോഷില്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

loader