വിവാഹ വേദിയില്‍ വധുവിനൊപ്പം നൃത്തം ചെയ്യവേ വരന്‍ മരിച്ചു

First Published 10, Mar 2018, 8:42 AM IST
Man Dies While Dancing With Wife On DDLJ Song
Highlights
  • വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്യുകയായിരുന്നു വരനും വധുവും. എന്നാല്‍ അതിനിടയിലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം കടന്നുവന്നത്

ദില്ലി: വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്യുകയായിരുന്നു വരനും വധുവും. എന്നാല്‍ അതിനിടയിലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം കടന്നുവന്നത്. രാജസ്ഥാനിലാണ് സംഭവം എന്നാണ് ഇതിന്‍റെ വീഡിയോ പുറത്തുവിട്ട ഇ-ടിവി പറയുന്നത്. യുവതിയും യുവാവും ഒരുമിച്ചു നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവു പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടി സംഭവിച്ചത് എന്താണ് എന്ന് അറിയാതെ അല്‍പ്പസമയം കൂടി നൃത്തം തുടര്‍ന്നു. പിന്നീട് ബന്ധുക്കള്‍ ഇയാളെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷപെടുത്താനായില്ല.

loader