വനിത യൂണിവേഴ്സിറ്റില്‍ പഠിക്കാന്‍ 18 കാരനായ വിദ്യാര്‍ത്ഥി നല്‍കിയ കാരണമാണ് ഇപ്പോള്‍ ചൈനയിലെ വാര്‍ത്ത
ബീയജിംഗ്: വനിത യൂണിവേഴ്സിറ്റില് പഠിക്കാന് 18 കാരനായ വിദ്യാര്ത്ഥി നല്കിയ കാരണമാണ് ഇപ്പോള് ചൈനയിലെ വാര്ത്ത. എന്തിനാണ് വനിത യൂണിവേഴ്സിറ്റിയില് പഠിക്കാന് വരുന്നത് എന്ന ചോദ്യത്തിനാണ്.ധാരാളം പെണ്കുട്ടികളുള്ളതുകൊണ്ട് വേഗം ഒരു കാമുകിയ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് ഇവിടെ അപേക്ഷ നൽകിയതെന്ന വിദ്യാര്ത്ഥിയുടെ ഉത്തരം വന്നത്.
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഡിഗ്രി ചെയ്യണം എന്ന് തോന്നിയപ്പോള് ഒറ്റ യൂണിവേഴ്സിറ്റിയില് മാത്രമേ ഇയാള് അപേക്ഷ നല്കിയുള്ളൂ. ബീജിംഗിലെ വനിതാ യൂണിവേഴ്സിറ്റി. എല്ലാവർഷവും യൂണിവേഴ്സിറ്റിയിൽ ഒരു ബിരുദ സീറ്റ് ആണ്കുട്ടിക്ക് വേണ്ടി മാറ്റിവയ്ക്കാറുണ്ട്. എന്നാൽ സാധാരണ ഈ സീറ്റിലേക്ക് ആരും അപേക്ഷിക്കാറില്ല. അപൂർവമായി വന്ന അപേക്ഷ കണ്ട യൂണിവേഴ്സിറ്റി അധികൃതർ യുവാവിനെ ഇന്റർവ്യൂവിന് വിളിച്ചു.
അവിടെയാണ് യുവാവ് തന്റെ ആഗ്രഹം വെളിവാക്കിയത് എന്നാണ് ചൈനീസ് മോണിംഗ് പോസ്റ്റ് പറയുന്നത്. എന്തായാലും യുവാവിന്റെ തുറന്നുപറച്ചില് ഇഷ്ടപ്പെട്ട അധികൃതർ മറ്റു തടസങ്ങളൊന്നുമില്ലെങ്കിൽ അയാൾക്ക് അവിടെ അഡ്മിഷൻ നൽകുമെന്ന് അറിയിച്ചു.
