താത്കാലികമായി ഒരു ഉപകരണം ഘടിപ്പിച്ച് മരണത്തിനും ജീവിതത്തിനും ഇടയിലൂടെയുള്ള ഉറക്കത്തിലാണ് ജിതേഷ്. ചൊവ്വാഴ്ചക്കകം പുതിയ ഹൃദയം ജിതേഷില്‍ തുന്നിപ്പിടിപ്പിക്കേണ്ടിയിരുന്നു. എന്നാല്‍ കൃത്യസമയത്ത് ഹൃദയം ലഭിക്കാത്തതിനാല്‍ അതിസങ്കീര്‍ണമായ ഒരു ശസ്ത്രക്രിയയിലൂടെ സെന്‍സ്ട്രിമാഗ് എന്ന ഉപകരണം ജിതേഷിന്റെ ഹൃദയത്തില്‍ ഘടിപ്പിച്ചു. എറണാകുളം ലിസി ആശുപത്രിയില്‍ നടത്തിയ ഈ ശസ്ത്രക്രിയ സംസ്ഥാനത്തെ ആദ്യത്തേതാണ്.

തുടര്‍ച്ചയായുണ്ടായ ഹൃദയാഘാതങ്ങളാണ് ഐടി ജീവനക്കാരനായ ജിതേഷിന്റെ ജീവന്‍ അപകടത്തിലാക്കിയത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി എന്ന അസുഖമാണ് എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ജിതേഷിന്. ഹൃദയം മാറ്റി വയ്ക്കുകയോ കൃത്രിമ ഹൃദയം ഘടിപ്പിക്കുകയോ മാത്രമാണ് ഈ അസുഖത്തിനുള്ള പ്രതിവിധി. ബി പോസിറ്റീവ് രക്തഗ്രൂപ്പിലുള്ള ദാതാവിന്റെ ഹൃദയമാണ് ആവശ്യം. അതും 20 ദിവസത്തിനുള്ളില്‍. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവിനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ് ജിതേഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.

ഹൃദയ ദാതാവിനെ കുറിച്ചുള്ള വിവരം അറിയിക്കേണ്ട നമ്പരുകള്‍

+919745746723 (ജിനേഷ്),

+91 9946265478(രതീഷ്),

+91 7676208844 (അനീഷ്),

09590719394 (അര്‍ജുന്‍)