പതിനഞ്ചാം വയസ്സില്‍ ഡൊറോത്തി മറ്റുള്ളവരില്‍ തുടങ്ങിയ പരിപാടിക്ക്‌ ആദ്യം തല വെച്ചത്‌ ഷെഫീല്‍ഡുകാരനായ റോക്കര്‍ ഡെഫ്‌ ലെപ്പാര്‍ഡാണ്‌. അതിന്റെ സ്‌മരണയ്‌ക്കായി 3,000 വേദികളിലായി ഇവരുടെ പരിപാടി ഡെഫിന്‌ തികച്ചും സൗജന്യമാണ്‌.

ഒരിക്കല്‍ മസാജിന്‌ ശേഷം പ്രമുഖ സംഗീതജ്‌ഞനായ ഫ്രാങ്ക്‌ സാപ്പയാണ്‌ ഡൊറോത്തിയ്‌ക്ക് 'ഡോക്‌ടര്‍ ഡോട്ട്‌' എന്ന നാമകരണം നല്‍കിയത്‌. ഇതിന്‌ ശേഷമാണ്‌ ഡോട്ടിന്റെ മസാജിനായി സെലിബ്രിട്ടികളുടെ ഒഴുക്ക്‌ തുടങ്ങിയത്‌.തോളുകള്‍, പുറം, കൈകള്‍, ഇടപാടുകാരന്‌ താല്‍പ്പര്യമുണ്ടെങ്കില്‍ നിതംബം എന്നിവിടങ്ങളിലാണ്‌ കടിമസാജ്‌ പരീക്ഷിക്കുന്നത്‌.

48 കാരിയായ ഡൊറോത്തി ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള മസാജാണ്‌ നല്‍കുന്നത്‌. എവിടം മുതല്‍ കടിക്കണമെന്നത്‌ ഡൊറോത്തി മിക്കവാറും ഇടപാടുകാര്‍ക്ക്‌ തന്നെയാണ്‌ വിടാറ്‌. ഒരു മസാജിന്‌ 150 ഡോളറാണ്‌ നിരക്ക്‌. തനിക്ക്‌ കീഴില്‍ കടി മസാജ്‌ പരിശീലപ്പിച്ച്‌ 1000 ജീവനക്കാരെയും ഇവര്‍ ജോലിക്കെടുത്തിട്ടുണ്ട്‌.