ഇന്ത്യന്‍ വംശജയായ ഗുര്‍സോച്ച് കൗര്‍ ആണ് ഓക്ലിലറി പോലീസ് ഓഫീസറായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ചേര്‍ന്നത്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ആദ്യത്തെ വനിത സിഖ് ഓഫീസര്‍ ചേര്‍ന്നു. ഇന്ത്യന്‍ വംശജയായ ഗുര്‍സോച്ച് കൗര്‍ ആണ് ഓക്ലിലറി പോലീസ് ഓഫീസറായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ചേര്‍ന്നത്. ഇത് സംബന്ധിച്ചുള്ള വാര്‍ത്ത സിഖ് ഓഫീസേര്‍സ് അസോസിയേഷന്‍ തങ്ങളുടെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

കേന്ദ്ര നഗര പാര്‍പ്പിട കാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയും ഈ കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗുര്‍സോച്ച് കൗറിനെ അഭിനന്ദിച്ച ഇദ്ദേഹം വളരെ ഗുണകരമായ മാറ്റം ഉണ്ടാക്കുമെന്ന് പ്രതികരിച്ചു. 

നേരത്തെ 2016 ല്‍ സിഖ് പോലീസ് ഓഫീസര്‍മാര്‍ക്ക് ടര്‍ബന്‍‌ ധരിക്കാം എന്ന് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് തങ്ങളുടെ നിയമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇപ്പോള്‍ ന്യൂയോര്‍ക്ക് പോലീസ് സേനയില്‍ 160 സിഖുകാര്‍ ജോലി ചെയ്യുന്നുണ്ട്.