ഫാഷന്‍ ലോകത്ത് അടുത്ത വര്‍ഷം തരംഗമാകാന്‍ പോകുന്ന വസ്ത്രത്തില്‍ അതിസുന്ദരിയായി മെഗാന്‍

First Published 18, Jun 2018, 11:37 AM IST
Meghan Markle Wore the Perfect Fascinator to Her First British Wedding
Highlights
  • അടുത്ത വര്‍ഷം ഫാഷന്‍ ലോകത്ത് തരംഗമാകാന്‍ പോകുന്ന വസ്ത്രത്തില്‍ അതിമനോഹരിയായി മെഗാന്‍ 

അടുത്ത വര്‍ഷം ഫാഷന്‍ ലോകത്ത് തരംഗമാകാന്‍ പോകുന്ന വസ്ത്രത്തില്‍ അതിമനോഹരിയായി മെഗാന്‍ മര്‍ക്കല്‍. ഹാരി രാജകുമാരന്‍റെ ബന്ധുവിന്‍റെ വിവാഹത്തിനാണ് മെഗാന്‍ 2019ലെ ഓസ്കാര്‍ റെന്‍റയിലെ കളക്ഷനിലൊന്നായ വസ്ത്രം തെരഞ്ഞെടുത്തത്. വെളളയും നീലയും ചേര്‍ന്ന അതിമനോഹര ഗൗണില്‍ മെഗാന്‍ തിളങ്ങുമ്പോള്‍ കൈപിടിച്ച് ഒപ്പം ഭര്‍ത്താവും ബ്രിട്ടീഷ് രാജകുമാരനുമായ ഹാരിയും ഉണ്ടായിരുന്നു.

രാജകുടുംബത്തിലെ അംഗമായ മെഗാന്‍റെ ആദ്യ രാജകീയ വിവാഹം കൂടിയാണിത്. മെഗാന്‍റെ വസ്ത്രം തന്നെയായിരുന്നു വിവാഹ ആഘോഷത്തില്‍ തിളങ്ങിയതും. സോഷ്യല്‍ മീഡിയയും മെഗാന്‍റെ പുത്തന്‍ വസ്ത്രം ഏറ്റെടുത്തു കഴിഞ്ഞു. ഈ വസ്ത്രം ഇപ്പോള്‍ വില്‍പ്പനയ്ക്ക് ലഭ്യമല്ലെങ്കിലും അടുത്ത വര്‍ഷത്തേക്കായി ഇപ്പോഴെ ഓഡര്‍ ചെയ്യാവുന്നതാണ്. 


 

 

loader