ദാമ്പത്യബന്ധത്തില്‍ കലഹവും പരിഭവവുമൊക്കെ പതിവാണ്. എന്നാല്‍ കൂടുതല്‍പ്പേരും അത് ഇഷ്ടപ്പെടുന്നു. പറഞ്ഞുതീര്‍ത്ത് പ്രശ്നം പരിഹരിക്കുമ്പോള്‍ ലഭിക്കുന്ന സുഖം ഒന്നു വേറെ തന്നെയാണെന്നാണ് മിക്കവരും പറയുന്നത്. എന്നാല്‍ മാപ്പ് പറയുന്നത് സെക്സ് വഴിയാണെങ്കിലോ? പുരുഷന്മാര്ക്ക് അതാണത്രെ ഇഷ്ടം. ദാമ്പത്യ കലഹങ്ങള്‍ പരിഹരിക്കാന്‍ സെക്സിന്റെ രൂപത്തില്‍ മാപ്പ് പറയാനാണ് പുരുഷന്മാര് ഇഷ്ടപ്പെടുന്നതെന്നാണ് പുതിയ പഠനം പറയുന്നത്. എവല്യൂഷണറി സൈക്കോളജിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് രസകരമായ ഈ വിവരമുള്ളത്. ഭാര്യയുമായി വഴക്ക് ഉണ്ടായി, കുറച്ചു മണിക്കൂറുകളോ, ദിവസങ്ങളോ മിണ്ടാതിരിക്കുന്ന പുരുഷന്മാര്, ഈ പ്രശ്നം പരിഹരിക്കാന്‍ പല മാര്‍ഗങ്ങളും തേടാറുണ്ട്. ഭാര്യയ്ക്ക് ഇഷ്ട ഭക്ഷണമോ വസ്ത്രമോ മറ്റേതെങ്കിലും സമ്മാനമോ വാങ്ങി നല്കുന്നവരുണ്ട്. ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലോ സിനിമയ്ക്കോ കൊണ്ടുപോകുകയോ ചെയ്യുക. എന്നാല്‍ കൂടുതല്‍ പുരുഷന്മാരും സ്വീകരിക്കുന്ന മാര്‍ഗം സെക്സ് ആണെന്നാണ് അമേരിക്കയിലെ ബക്ക്നെല്‍ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. പ്രശ്നപരിഹാരത്തിന് സെക്സ് എന്ന മാര്‍ഗം സ്ത്രീകളും ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത ദമ്പതികള്‍ സാക്ഷ്യപ്പെടുത്തുന്നു. പുരുഷന്മാരെപ്പോലെ തിരിച്ച് സ്ത്രീകളും പ്രശ്നപരിഹാരമായി സെക്സിന് മുന്‍കൈ എടുക്കാറുണ്ടെന്നും പഠനത്തില്‍ പറയുന്നു. ടി ജോയല്‍ വാഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
സെക്സിലൂടെ മാപ്പ് പറയുന്ന പുരുഷന്മാര്!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
