പുരുഷന്മാരുടെ ആയുസ്സ് വര്‍ദ്ധിക്കാന്‍ ബുദ്ധിയുള്ള സ്ത്രീകളെ വിവാഹം കഴിക്കണമെന്നാണ് പഠനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ കാലം ജീവിക്കാമെന്നാണ് സ്കോട്ട്ലാന്‍റിലെ യൂണിവേഴ്സിറ്റി ഓഫ് അബ്രിഡിനില്‍ നടത്തിയ പഠനത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബുദ്ധികൂര്‍മ്മതയുള്ള സ്ത്രീകളെ വിവാഹം കഴിച്ച പുരുഷന്മാരെക്കാള്‍ തലച്ചോറിന് ശേഷി കുറവാണ് ബുദ്ധി കൂര്‍മ്മതയില്ലാത്ത സ്ത്രീകളെ വിവാഹം കഴിച്ചവരില്‍ കണ്ടതെന്ന് പഠനം പറയുന്നുവെന്നാണ് യൂണിവേഴ്സിറ്റിയിലെ മെന്‍റല്‍ ഹെല്‍ത്ത് പ്രൊഫ.ലോറന്‍സ് വാലിയുടെ അഭിപ്രായം.
ബുദ്ധിയുള്ള സ്ത്രീകള്‍ കൂടുതല്‍ സമയവും പുരുന്മാരോടൊപ്പം ചിലവഴിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. ഇത്തരം സ്ത്രീകള്‍ക്ക് പങ്കാളിയുടെ മനസ്സിലുള്ള കാര്യങ്ങള്‍ വളരെ വേഗത്തില്‍ മനസ്സിലാക്കി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നുവെന്നും പറയുന്നു.
