ലണ്ടന്‍: പുരുഷന്മാരേ ഞെട്ടിച്ചു കൊണ്ട് ഒരു റിപ്പോര്‍ട്ട്. പുരുഷ ശരീരത്തേ ഏറ്റവും കൂടുതല്‍ അപകടത്തിലാക്കുന്നതു കഷണ്ടിയാണ് എന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊണ്ണത്തടി, ഹൃദ്രോഗം എന്നിവയേക്കാള്‍ അപകടം കഷണ്ടിയാണ് എന്നു ഇവര്‍ പറയുന്നു. 

നാല്‍പ്പതു വയസില്‍ താഴെയുള്ള പുരുഷന്മാരില്‍ കഷണ്ടി ആരോഗ്യത്തേ അപകടപ്പെടുത്തും എന്നു പറയുന്നു. മുടി നേരത്തേ കൊഴിഞ്ഞു പോകുന്നതും മുടി നേരത്തേ നരയ്ക്കുന്നതും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും എന്നു പഠനം പറയുന്നു.

യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമായത്. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം പൊണ്ണത്തടി എന്നിവ മൂലമുള്ള ഹൃദ്രോഗസാധ്യത നിയന്ത്രിക്കാന്‍ കഴിയും എന്നാല്‍ കഷണ്ടി മൂലമുള്ള ഹൃദ്രോഗം സാധ്യത കുറയ്ക്കാന്‍ കഴിയില്ല എന്നു പഠനം പറയുന്നു. 

മുടി നേരത്തേ നരയ്ക്കുകയും കഷണ്ടിയാകുകയും ചെയ്തവരില്‍ ഹൃദ്രോഗസാധ്യത 50 ശതമാനമാണ് എന്നു കണ്ടെത്തി. മാത്രമല്ല ഇത്തരക്കാരുടെ ആന്തരീക അവയവങ്ങള്‍ക്കു വളരെ വേഗം പ്രായം ആകുമെന്നും പഠനം പറയുന്നു.