തിരുവനന്തപുരം: കേരളത്തില്‍ മാനസിക ആരോഗ്യപ്രശ്‌നത്തിന് അടിപ്പെടുന്നവരുടെ എണ്ണം കൂടുന്നു. അഞ്ച് ജില്ലകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തില്‍ എട്ടില്‍ ഒരാള്‍ക്ക് മാനസിക ആരോഗ്യ പ്രശനമുള്ളതായാണ് കണ്ടെത്തല്‍. സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇത്തരമൊരു പഠനം ഇതാദ്യമായാണ്.
ആരോഗ്യ രംഗത്തെ നേട്ടങ്ങളില്‍ കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. എന്നാല്‍ മാനസികാരോഗ്യ രംഗത്ത് ഈ കേരളം അത്ര മുന്നിലെല്ലന്നാണ് ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. കൊല്ലം ഇടുക്കി, പാലക്കാട്, വയനാട് കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര സഹായത്തോടെ പഠനം നടത്തിയത്. ഈ ജില്ലകളില്‍ എട്ടില്‍ ഒരാള്‍ക്ക് മാനസിക ആരോഗ്യ പ്രശനമുണ്ടെന്ന ഞെട്ടിക്കുന്ന കണക്കാണ് ലഭിച്ചതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
18 വയസ്സിന് മുകളിലുള്ള 12.43 ശതമാനം പേര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ട്. ഒമ്പത് ശതമാനം വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ ഗുരുതരമല്ലാത്ത പ്രശനങ്ങളാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ചി കിത്സ ആവശ്യമാണ്.മദ്യപാനം 1.46 ശതമാനം പേര്‍ക്ക് മാനസിക ആരോഗ്യ പ്രശ്നമായി മാറി. നിലവില്‍ 25 ശതമാനം പേര്‍ ഒരു ചികില്‍സയും നടത്താത്തവരാണെന്നും പഠനം പറയുന്നു. പുതിയ പഠനത്തിന്റ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും പഠനം വ്യാപിപ്പിക്കാനും വിശദമായ വിവര ശേഖരണം നടത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
