പ്രാതലിനോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിച്ചാൽ പല ഗുണങ്ങളുണ്ട്. കാനഡയിലെ ഗ്വെല്‍ഫ് സർവകലാശാലയിലെ ഹ്യൂമൻ ന്യൂട്രോസ്യൂട്ടിക്കൽ റിസർച് യൂണിറ്റിലെ ഗവേഷകനായ എച്ച്. ഡഗ്ലസ് ഹോഫിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് പാലിന്റെ ഗുണത്തെക്കുറിച്ചുള്ള കണ്ടെത്തൽ.

രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ഉന്മേഷത്തോടെയിരിക്കാനും പാൽ കുടിക്കുന്നത് നല്ലതാണെന്ന് പഠനത്തില്‍ പറയുന്നു. അന്നജം ധാരാളം അടങ്ങിയ പ്രഭാത ഭക്ഷണത്തോടൊപ്പം പാൽ കുടിക്കുന്നത് ഉച്ചഭക്ഷണത്തിനു ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു.

ഒരു വലിയ ഗ്ലാസ് പാൽ കുടിക്കുന്നത് ഇന്ത്യയിലെ അമ്മമാരുടെ പുരാതന കാലം മുതലുള്ള പോഷകഹാര ശീലങ്ങളിൽപെട്ടതാണ്. അളവില്ലാത്ത പോഷകഗുണം പാലിനെ സമീകൃത ആഹാരമാക്കി മാറ്റുന്നു. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, ഫൈബർ ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്. മസിലുകള്‍ വളരാന്‍ പാല്‍ ഉത്തമമാണ്. ഒരു കപ്പ് ചൂടുള്ള പാല്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. പാല്‍ കുടിക്കുന്നത് പെട്ടന്ന് തന്നെ ഉന്മേഷം പകരുകയും ക്ഷീണം അകറ്റുകയും ചെയ്യും.
ആര്‍ത്തവ സംബന്ധമായ വേദന നിങ്ങളെ അലട്ടുന്നുവെങ്കില്‍ അതിന് പരിഹാരമായി പാല്‍ കുടിക്കാം. അതുപോലെ തന്നെ നല്ല ഉറക്കത്തിനും പാല്‍ കുടിക്കാം. ദഹനം ശരിയായ രീതിയില്‍ നടക്കാനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാത്രമല്ല മലബന്ധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പാല്‍ ഉത്തമമാണ്.