ശരീരത്തിന്‍റെ പുറത്ത് ഹൃദയവുമായി ഒരു അത്ഭുതശിശു. ജനിച്ച് അധികം വൈകാതെ നടന്ന സങ്കീര്‍ണമായ മൂന്ന് ശസ്ത്രക്രിയകളിലൂടെ അവളുടെ ജീവന്‍ രക്ഷിക്കാനായി.  നവംബര്‍ 23ന് യുകെയിലാണ് വനെലോപ്പ് ഹോപ് ഹിക്കിന്‍സ് എന്ന  കുട്ടി  ശരീരത്തിന്‍റെ പുറത്ത് ഹൃദയവുമായി ജനിച്ചത്. ഇതിലാദ്യത്തേതു നടന്നതാവട്ടെ ജനിച്ചു ഒരു മണിക്കൂര്‍ കഴിയുന്നതിനുള്ളില്‍ തന്നെ.

 ഗര്‍ഭത്തിന്‍റെ ഒന്‍പതാം മാസത്തില്‍ അമ്മയില്‍ നടത്തിയ സ്‌കാനില്‍ കുട്ടിയുടെ ഹൃദയവും ചില ആന്തരികാവയവങ്ങളുമൊക്കെ ശരീരത്തിന് പുറത്താണ് വളരുന്നത് എന്ന് കണ്ടെത്തിയിരുന്നു. എക്ടോപിയ കോര്‍ടിസ് എന്ന അപൂര്‍വമായ ഒരു മെഡിക്കല്‍ അവസ്ഥയാണിത്.   

പ്രസവിക്കേണ്ടിയിരുന്ന ഡേറ്റിനും മൂന്നാഴ്ച മുന്‍പ് നടത്തിയ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.  യുകെയില്‍ മറ്റെവിടെയും ഇത്തരത്തില്‍ ജനിച്ചൊരു കുഞ്ഞു രക്ഷപ്പെട്ടതായി അറിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.