കൈകളെ ദുര്‍ബലമാക്കുന്നു

അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ കൈവിരലുകള്‍ക്ക് മരവിപ്പ് അനുഭവപെടാറണ്ടോ? കൈമുട്ടുകള്‍ക്ക് വേദന അനുഭവപെടാറണ്ടോ? തുടര്‍ച്ചയായി ടൈപ്പ് ചെയ്യുന്നതുകൊണ്ടും, സ്ക്രോള്‍ ചെയ്യുന്നതുകൊണ്ടും, ഗൈയിം കളിക്കുന്നതുകൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്.

അസഹനീയമായ പുറംവേദന

തലകുനിച്ചിരുന്ന്‍ അധികനേരം മെസ്സേജ് അയക്കുന്നത് തലയുടെ മുഴുവന്‍ ഭാരവും കഴുത്തിലേക്കു വരുന്നു. ഇതുമൂലം കഴുത്ത് വേദന അനുഭവപെടുന്നു. കഴുത്തുവേദന നട്ടെല്ലുവരെ വ്യാപിക്കുകയും കാലക്രമേണ നടുവേദനയായി മാറുകയും ചെയ്യുന്നു. അധികസമയം മെസേജ് അയയ്‌ക്കുന്നതിനായി ചെലവഴിക്കുന്നതില്‍ 84 ശതമാനം പേര്‍ക്കും ഇത്തരത്തില്‍ നടുവേദന ഉണ്ടാകുന്നതായി ഇതിനോടകം പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

തലവേദന

മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ക്ക് കൂടുതല്‍ ആയാസമുണ്ടാകുന്നത് തലവേദനയ്‌ക്കു കാരണമാകുന്നു. നിങ്ങളുടെ ഫോണിലെ ഫോണ്ട് വലിപ്പം ചെറുതായത് മൂലവും കണ്ണിന് കൂടുതല്‍ ആയാസം കൊടുക്കേണ്ടി വരുന്നു. ഇതുമൂലം തലകറക്കം, കണ്ണിന് വരള്‍ച്ച എന്നിവ നേരിടുകയാണെങ്കില്‍ അതിശയിക്കേണ്ടതില്ല, ഇത് ഫോണിന്റെ അധിക ഉപയോഗം മൂലമാണ് സംഭവിക്കുന്നത്. ഇതോടൊപ്പം കഴുത്ത് വേദന, തലവേദന എന്നിവയും ഉണ്ടാകുന്നു.

ഉറക്കക്കുറവ്

രാത്രിയില്‍ അധിക സമയം ഫോണില്‍ ചിലവഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകുന്നു. ഫോണില്‍ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം ഉറക്കം കുറയുന്നതിനും പിരിമുറുക്കത്തിനും കാരണമാകുന്നു. ഇത് ശരീരത്തിലെ മേറ്റബോളിസം കുറയ്‌ക്കും. ഇതുവഴി സ്തനാര്‍ബുദം, കോളന്‍ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവ പിടിപെടാനുള്ള സാധ്യതയേറുന്നു.

മാനസികസമ്മര്‍ദ്ദം

മൊബൈല്‍ഫോണ്‍ ഉപയോഗം അമിതമായാല്‍ നിങ്ങളുടെ മാനസികസമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുന്നു. പഠനങ്ങള്‍ പറയുന്നത് ഒരു മിസ്ഡ് കോള്‍ കണ്ടാല്‍ അല്ലെങ്കില്‍ ഫോണ്‍ കളഞ്ഞുപോയാല്‍ മതി ടെന്‍ഷനും ഉത്‌കണ്‌ഠയും കൂടാന്‍.

റോഡ്‌ അപകടങ്ങള്‍

ഫോണ്‍ വിളിച്ചുകൊണ്ട് വാഹനമോടിക്കുന്നതും റോഡ് മുറിച്ചുകടക്കുന്നതും അശ്രദ്ധമായി നടക്കുന്നതും അപകടം ഉണ്ടാക്കുന്നു. ചിലര്‍ സിഗ്നലില്‍ വാഹനം നിര്‍ത്തുമ്പോള്‍ ഗൈയിം കളിക്കുന്നതും അപകടം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബാക്‌ടീരിയകളുടെ ആക്രമണം

മൊബൈല്‍ഫോണിന്റെ അമിത ഉപയോഗം വഴി ബാക്‌ടീരിയകള്‍ പടരുന്നതിന് കാരണമാകുന്നു. മറ്റുള്ളവര്‍ നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നതുവഴി അണുക്കള്‍ പകരാന്‍ സാധ്യതയേറെയാണ്. ഇതു കൂടാതെ ജലദോഷം വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്കും ഇത് ഇടയാകും.

ഗര്‍ഭസ്ഥ ശിശുവിന് മൊബൈല്‍ അത്രനല്ലതല്ല

ഗര്‍ഭിണിയായിരിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. കൂടാതെ കുട്ടികള്‍ ഹൈപ്പര്‍ ആക്ടിവിറ്റി ആകാനും സാധ്യത ഉണ്ട്. ഫോണില്‍ നിന്നുമുണ്ടാകുന്ന റേഡിയേഷന്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ദോഷകരമാണ്.

കുഞ്ഞിനുമാത്രമല്ല മുതിര്‍ന്നവര്‍ക്കും

ഫോണില്‍ നിന്നുമുള്ള റേഡിയേഷന്‍ ഏതു പ്രായത്തിലുള്ളവരുടെയും ഡിഎന്‍എയ്ക്ക് കേടുവരുത്തുന്നു. ഇതുകൂടാതെ തലച്ചോറിന്റെ ഞരമ്പുകളെ ദോഷകരമായി ബാധിക്കുന്നു.

ഹൃദ്രോഹത്തിന് കാരണമാകുന്നു

യൂറോപ്യന്‍ ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഫോണിലെ റേഡിയേഷന്‍ ഹൃദയത്തിന് കേട് വരുത്തുന്നു.

കേള്‍വികുറവ് ഉണ്ടാകുന്നു

മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന പ്രശ്നമാണ് കേള്‍വിക്കുറവ്. ഒരു വ്യക്തി മൂന്നു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേള്‍വികുറവ് ഉണ്ടാകും. അതിനാല്‍ മൊബൈല്‍ഫോണ്‍ സംസാരം ഹെഡ് ഫോണ്‍ വഴിയാക്കുന്നതാകും നല്ലത്.

ഫോണ്‍ നിങ്ങളുടെ കൊലയാളിയാകും

അമിതമായ ഉപയോഗം കാരണം കൂടുതലായി ചൂടാകുന്നതും ബാറ്ററി കേടാകുന്നതും ഫോണ്‍ പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയേക്കും. പക്ഷെ ഇത് എല്ലായ്പ്പോഴും സംഭവിക്കണമെന്നില്ല.