പെണ്‍മക്കളുളള എല്ലാ അമ്മമാരുടെയും ഉളളില്‍ തീയാണ്. ഇന്നത്തെ സമൂഹം അത്രമേല്‍ മാറിയിരിക്കുന്നു. 15 വയസ്സുളള പ്രായപൂര്‍ത്തിയാകാത്ത മകള്‍ താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞാല്‍ ഒരു അമ്മയുടെ പ്രതികരണം എന്തായിരിക്കും? അത്തരമൊരു പ്രതിസന്ധിയാണ് 'മാ' എന്ന ഹ്രസ്വ ചിത്രം പറയുന്നത്. എല്ലാ അമ്മമാരും കണ്ടിരിക്കേണ്ട ഒരു ഹ്രസ്വ ചിത്രമാണ് മാ. 

സര്‍ജുന്‍ കെഎം സംവിധാനം ചെയ്ത് തമിഴിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാള സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അനിഘയാണ് മകളുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. കനി കുസൃതിയാണ് അമ്മയായി അഭിനയിച്ചിരിക്കുന്നത്.